സൗഹൃദ കൂട്ടായ്​മ ഉദ്​ഘാടനം ചെയ്​തു

തോന്നയ്ക്കൽ: കലയും സാഹിത്യവും അവതരിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടി രൂപവത്കരിച്ച 'ധമനം' സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം കവി പകൽക്കുറി വിശ്വൻ നിർവഹിച്ചു. ഗോപി മങ്കാട്ടുമൂല അധ്യക്ഷതവഹിച്ചു. സി. രാമകൃഷ്ണൻ നായർ, തച്ചപ്പള്ളി ശശിധരൻ നായർ, തോന്നയ്ക്കൽ വാമദേവൻ, വി. രാജേന്ദ്രൻ നായർ, തോന്നയ്ക്കൽ റഷീദ്, തോന്നയ്ക്കൽ അയ്യപ്പൻ, ചാന്നാങ്കര സലിം, ജി. സജയകുമാർ, ശ്രീനി പണിമൂല, ജനാർദ്ദനൻ കരിവള്ളൂർ, യൂസുഫ് ഇടുപടിക്കൽ എന്നിവർ സംസാരിച്ചു. എസ്. അനിരുദ്ധൻ സ്വാഗതം പറഞ്ഞു. കവിയരങ്ങിൽ ദേശാഭിമാനി ഗോപി, തോന്നയ്ക്കൽ ഷംസുദ്ദീൻ, തോന്നയ്ക്കൽ രാജേശ്വരി, കെ. തങ്കപ്പൻ നായർ, തോന്നയ്ക്കൽ രവി, കെ. രവികുമാർ, തോന്നയ്ക്കൽ കൃഷ്ണപ്രസാദ് എന്നിവർ കവിത അവതരിപ്പിച്ചു. കാപ്ഷൻ: പാലോട് ആസ്ഥാനമായുള്ള തിരുവനന്തപുരം ജില്ല ഭിന്നശേഷി വിഭാഗ ക്ഷേമ സഹകരണ സംഘം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട എം. സെയിനുലാബ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.