കടലിനൊപ്പം കായലുകളെയും പ്ലാസ്​റ്റിക്​ മുക്തമാക്കാൻ പദ്ധതി തയാറാക്കും ^മന്ത്രി ഐസക്​

കടലിനൊപ്പം കായലുകളെയും പ്ലാസ്റ്റിക് മുക്തമാക്കാൻ പദ്ധതി തയാറാക്കും -മന്ത്രി ഐസക് ചവറ: കടലിലെ പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുന്ന പദ്ധതി കായലുകളിൽ കൂടി നടപ്പാക്കാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. നീണ്ടകരയിൽ ഫിഷറീസ് വകുപ്പി​െൻറ നേതൃത്വത്തിൽ ശുചിത്വ സാഗരം പദ്ധതി വഴി നടപ്പാക്കുന്ന ഷ്രഡിങ് യൂനിറ്റി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കടലിലെ മത്സ്യസമ്പത്തി​െൻറ ശോഷണത്തിന് പ്രധാന കാരണം വർധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യമാണ്. മാലിന്യത്തെ മോശമായി കാണാതെ പ്രയോജനപ്രദമാക്കിമാറ്റാനുള്ള സമ്പത്തായി കാണാൻ കഴിയണം. കടലിനൊപ്പം അഷ്ടമുടി, വേമ്പനാട് കായലുകളിൽ കൂടി പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങൾക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രദേശവാസികളുടെ ആരോഗ്യത്തെ ഒരു തരത്തിലും ബാധിക്കാത്ത സംവിധാനമാണ് യൂനിറ്റിൽ ഒരുക്കിയിട്ടുള്ളതെന്നും പരിസരവാസികൾ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അധ്യക്ഷത വഹിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എം.എൽ.എമാരായ എൻ. വിജയൻ പിള്ള, എം. നൗഷാദ്, എം. മുകേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ, തങ്കമണി പിള്ള, എസ്. മായ, ഹെൻട്രി, ടി. മനോഹരൻ, പി.ആർ. രജിത്ത്, വേദവ്യാസൻ, ഹരീഷ്, വിജയകുമാർ, പീറ്റർ മത്യാസ്, ചാർലി ജോസഫ്, ഹാർബർ വകുപ്പ് ചീഫ് എൻജിനീയർ പി.കെ. അനിൽ കുമാർ എന്നിവർ സംസാരിച്ചു. പുതിയ യൂനിറ്റ് പരിസരവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന പരാതിയുമായി ജനങ്ങൾ ഉദ്ഘാടനം തടയാൻ എത്തിയിരുന്നു. മന്ത്രിയും എം.എൽ.എയും സംസാരിച്ചതിനെ തുടർന്നാണ് ജനങ്ങൾ പിരിഞ്ഞുപോയത്. ഫിഷറീസ് വകുപ്പ്, സാഫ്, ശുചിത്വമിഷൻ, നെറ്റ് ഫിഷ്, ബോട്ട് ഓണേഴ്സ് അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മണിക്കൂറിൽ 100 കിലോഗ്രാം എന്ന നിലയിൽ ദിനംപ്രതി ഒരു ടൺ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ കഴിയുന്ന ഷ്രഡിങ് യൂനിറ്റാണ് നീണ്ടകര തുറമുഖത്ത് സ്ഥാപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.