ബി.എസ്​.പി ദക്ഷിണേന്ത്യൻ സമ്മേളനം

കൊല്ലം: 26ന് ബംഗളൂരുവിൽ ബി.എസ്.പി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവർത്തകരുടെ സമ്മേളനത്തിൽ കേരളത്തിൽനിന്ന് പതിനായിരത്തോളം പ്രവർത്തകർ പെങ്കടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളം, തമിഴ്നാട്, പുതുശ്ശേരി എന്നിവിടങ്ങളിൽനിന്ന് 50,000 പ്രവർത്തകർ പെങ്കടുക്കും. സമ്മേളനത്തിൽ ദേശീയ പ്രസിഡൻറ് മായാവതി പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് കുഴിച്ചയിൽ സുനിൽ, ജനറൽ സെക്രട്ടറി കരിക്കേട് സുനിൽ, ജില്ല ട്രഷറർ അജയകുമാർ, കമ്മിറ്റി അംഗം മങ്ങാട്ട് തുളസീധരൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.