കുണ്ടറയിൽ മോഷണം തുടർക്കഥ: പൊലീസ്​ ഇരുട്ടിൽതന്നെ

കുണ്ടറ: പകൽ മോഷ്ടാക്കൾക്ക് കുണ്ടറയിൽ കൊയ്ത്തുകാലം. രണ്ടാഴ്ചക്കിടെ നാല് വീടുകളിൽനിന്ന് മോഷ്ടാക്കൾ കവർന്നത് 3.25 ലക്ഷവും നാല് പവൻ സ്വർണാഭരണങ്ങളും മുറ്റു വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും. അവസാനം റിപ്പോർട്ട് ചെയ്ത മോഷണം കുണ്ടറ എൽ.എം.എസ് ആശുപത്രിക്ക് സമീപം കൊച്ചുവിള ജങ്ഷനിൽ മണിമന്ദിരത്തിൽ സത്യശീല​െൻറ വീട്ടിലേതാണ്. അലമാരയും മേശയും കുത്തിത്തുറന്ന് ഒരുലക്ഷത്തോളം രൂപയും ഒരു പവനോളം തൂക്കമുള്ള സ്വർണക്കമ്മലുകളും സ്വർണ ഏലസുകളും കവർന്നു. കൈക്കലാക്കിയ മൂന്ന് ഏലസുകളിൽ ഒന്ന് മതിൽചാടി രക്ഷപ്പെടുന്നതിനിടെ മതിലിലെ ആണിയിൽ ഉടക്കിക്കിടന്നിരുന്നത് ഉടമക്ക് തിരിച്ചുകിട്ടി. പൂട്ടിയിരുന്ന വീടി​െൻറ മുൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. മുൻവശത്തെ കതകി​െൻറ ഒരുഭാഗവും പൂട്ടിനൊപ്പം പൊളിഞ്ഞുമാറിയിരുന്നു. സത്യശീലനും കുടുംബവും ബന്ധുവി​െൻറ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് മോഷണം നടന്നത്. സമാന രീതിയിലാണ് കഴിഞ്ഞയാഴ്ച പെരുമ്പുഴ, അറ്റോൺമ​െൻറ് ആശുപത്രിക്ക് സമീപം ഒരുമ നഗർ സെക്രട്ടറി കൃഷ്ണഗിരിയിൽ റിട്ട. അധ്യാപകനായ സത്യരാജ​െൻറ വീട്ടിൽനിന്ന് രണ്ടുലക്ഷം രൂപയും രണ്ടുപവൻ സ്വർണാഭരണങ്ങളും മോഷണം പോയത്. പെരുമ്പുഴ മുണ്ടക്കലിലും പഴങ്ങാലത്ത് രണ്ടു വീടുകളിലും മോഷണശ്രമം നടന്നു. തിങ്കളാഴ്ച രാത്രി അമ്പിപൊയ്കയിൽ മോഷണം നടക്കുന്നതിനിടെ വീട്ടുകാരെത്തി. വീട്ടുകാരുടെ സാന്നിധ്യമറിഞ്ഞ മോഷ്ടാക്കൾ കൈയിൽ കിട്ടിയതുമായി കടന്നു. ആശുപത്രിമുക്ക് അമ്പിപൊയ്ക കളരി ക്ഷേത്രത്തിന് സമീപം ബി.എസ്.എൻ.എൽ ജിവനക്കാരൻ ശിവൻകുട്ടിയുടെ വീട്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. അമ്പിപൊയ്കയിൽ വിളയിൽ പുത്തൻവീട്ടിൽ വരുണി​െൻറ രണ്ടു വയസ്സുകാരനായ മക​െൻറ കഴുത്തിൽ കിടന്നിരുന്ന മാല രാത്രി ജനലിലൂടെ പൊട്ടിച്ചുകൊണ്ടുപോയ സംഭവവും ഉണ്ടായി. ഇത്രയേറെ മോഷണങ്ങൾ നടന്നിട്ടും മോഷ്ടാക്കളെക്കുറിച്ച് പൊലീസിന് ഒരു തുമ്പും ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.