നഴ്സുമാരുടെ ശമ്പള വർധന; സർക്കാർ വിജ്​ഞാപനത്തിനെതിരെ മാനേജ്​മെൻറുകൾ കോടതിയിലേക്ക്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളവർധന സംബന്ധിച്ച സർക്കാർ വിജ്ഞാപനത്തിനെതിരെ മാനേജ്മ​െൻറ് അസോസിേയഷനുകൾ രംഗത്ത്. സർക്കാർ തീരുമാനിച്ച വേതനവർധനയുടെ കാര്യത്തിൽ കഴിഞ്ഞദിവസം ലഭിച്ച പ്രാഥമിക വിജ്ഞാപനത്തിനെതിരെ ആക്ഷേപം ഉന്നയിക്കാനൊരുങ്ങുകയാണ് കേരള ൈപ്രവറ്റ് ഹോസ്പിറ്റൽ ഓണേഴ്സ് അസോസിയേഷൻ. ആക്ഷേപങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അവർ അറിയിച്ചു. താങ്ങാൻ കഴിയാത്ത തരത്തിലുള്ള തീരുമാനങ്ങളാണെങ്കിൽ നിയമപരമായി മുന്നോട്ടുപോകാമെന്ന നിലപാട് സംഘടന നേരേത്ത എടുത്തിരുന്നു. അതേസമയം, മാനേജ്മ​െൻറുകളുടെ നിലപാടിനെതിരെ യു.എൻ.എ രംഗത്തെത്തി. കോടതിയിൽ പോയാൽ നിയമപരമായി നേരിടുമെന്നും ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തുമെന്നുമാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷ​െൻറ മുന്നറിയിപ്പ്. മാനേജ്മ​െൻറുകൾ കോടതിയെ സമീപിച്ചാൽ വേതനവർധന നടപടി വീണ്ടും വൈകുമെന്ന ആശങ്കയും നഴ്സുമാർ പങ്കുവെക്കുന്നു. അതേസമയം, വേതനവർധന സംബന്ധിച്ച് അന്തിമ വിജ്ഞാപനമാകും വരെ ഇടക്കാലാശ്വാസം നൽകണമെന്ന നഴ്സുമാരുടെ ആവശ്യവും ചില മാനേജ്മ​െൻറുകൾ പരിഗണിച്ചില്ല. തെക്കൻ ജില്ലകളിലെ ആശുപത്രികളാണ് ഇത്തരത്തിൽ നിസ്സഹകരണം തുടരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നഴ്സുമാർ പ്രതിഷേധിച്ചതോടെ സംഘടന പ്രതിനിധികളും അസോസിയേഷനുകളുമായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. തിരുവനന്തപുരം ജില്ല ലേബർ ഓഫിസർ സത്യരാജി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായില്ല. ഇതോടെ സമരവുമായി മുന്നോട്ടുപോകാനാണ് യു.എൻ.എ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇടക്കാലാശ്വസം നൽകുന്ന കാര്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ആശുപത്രികളാണ് വിമുഖത കാണിക്കുന്നത്. അതിനാൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് സമരം നടത്താനാണ് തീരുമാനം. വേതനവർധന പ്രാവർത്തികമാകുംവരെ വിവിധ സ്ലാബുകൾ പ്രകാരം 8000 മുതൽ 16,000 വരെ നിശ്ചയിച്ച് ഇടക്കാലാശ്വാസം നൽകണമെന്ന് യു.എൻ.എ ആവശ്യപ്പെട്ടു. എന്നാൽ, അക്കാര്യം സമ്മതിക്കാൻ മാനേജ്മ​െൻറ് പ്രതിനിധികൾ കൂട്ടാക്കിയില്ല. അതേസമയം, പുതുക്കിയ ശമ്പളം കിട്ടണമെന്ന നിലപാടിലുറച്ചുനിൽക്കുന്നതിനാൽ തങ്ങൾ ഈ ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്ന്് ഇന്ത്യൻ നഴ്സസ് അസോ. (ഐ.എൻ.എ) പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.