സാമ്പത്തിക സംവരണം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെൻറ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം: ദേവസ്വം ബോർഡിൽ സംസ്ഥാന സർക്കാർ സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മ​െൻറ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. പാളയം യൂത്ത് മൂവ്മ​െൻറ് ജില്ല ചെയർമാൻ ബൈജു തോന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. നിലവിലെ സംവരണം അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളെ എല്ലാ ശക്തിയുമുപയോഗിച്ച് ചെറുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുന്നാക്ക സംവരണവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയാൽ കടുത്ത പ്രക്ഷോഭങ്ങൾ നേരിടേണ്ടിവരും. ഇത്തരമൊരു നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കേന്ദ്രകമ്മിറ്റി അംഗം മേലാംകോട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ അരുൺ അശോക്, കിരൺ ചന്ദ്രൻ, ദീപു അരുമാനൂർ എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം യൂനിയൻ നേതാക്കളായ ചൂഴാൽ ജി.നിർമലൻ, ഇടവക്കോട് രാജേഷ്, ബാലചന്ദ്രൻ, അനീഷ് ദേവൻ, സൂരജ്കുമാർ, സൈബർ സേന ജില്ല ചെയർമാൻ അരുൺ തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.