സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് വിദ്യാർഥി വീണുമരിച്ച സംഭവം: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

കൊല്ലം: തലവൂർ മഞ്ഞക്കാല ഇന്ദിര ഗാന്ധി സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥി സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്. വി.എച്ച്.എസ്.സി രണ്ടാം വർഷ ഇലക്ട്രിക് വിഭാഗം വിദ്യാർഥി കുന്നിക്കോട് പറയംകോട് നിധിൻ ഭവനിൽ വിക്രമ‍​െൻറയും രമണിയുടെയും മകൻ നിധിൻ കൃഷ്ണനാണ് (17) 2016 ഡിസംബർ 23ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഡിസംബർ 16നായിരുന്നു സംഭവം. കൊല്ലം റൂറൽ എസ്.പി അന്വേഷണം നടത്തി ഡിസംബർ 15 നകം വിശദീകരണം നൽകണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. നിർധന കുടുംബത്തിലെ അംഗമാണ് നിധിൻ. കഴിഞ്ഞ 10 മാസമായി മക‍​െൻറ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ അധികാരികൾക്ക് മുന്നിൽ പരാതിയുമായി കയറിയിറങ്ങുകയായിരുന്നു. കമീഷനിൽ മാതാപിതാക്കൾ സമർപ്പിച്ച പരാതിയിലാണ് നടപടി. പ്രിൻസിപ്പലി​െൻറ മാനസിക പീഡനമാണ് വിദ്യാർഥിയുടെ ആത്മഹത്യക്ക് കാരണമെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.