കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച്​ നിരവധിപേർക്ക്​ പരിക്ക്​

നെടുമങ്ങാട്: പഴകുറ്റി കൊല്ലംകാവ് മാങ്കുടിക്ക് സമീപം തെങ്കാശി പാതയിൽ . തിങ്കളാഴ്ച 12.40ഒാടെയുണ്ടായ അപകടത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറടക്കം 37 പേർക്ക് പരിക്കേറ്റു. ഇവരിൽ കൂടുതൽ പരിക്കേറ്റ ആറുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഡ്രൈവറടക്കം 31 പേരെ നെടുമങ്ങാട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ 11 പേരെ പ്രാഥമിക ചികിത്സക്കുശേഷം തിങ്കളാഴ്ചതന്നെ വിട്ടയച്ചു. വട്ടിയൂർക്കാവ് സ്വദേശികളായ ജയലക്ഷ്മി (26), തുളസി (46), വിതുര സ്വദേശികളായ ചിന്നമ്മ (61), വത്സല (56), കൊറളിയോട് സ്വദേശി ബാബു (65), വലിയമല സ്വദേശി ഉദയൻ (50) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിതുര ഡിപ്പോയിലെ ഡ്രൈവർ െസബാസ്റ്റ്യൻ (40), തൊളിക്കോട് സ്വദേശി ശാന്തി (29), മകൻ ശിവപ്രസാദ് (ആറ്), വിതുര സ്വദേശി വത്സല (56), ലത (45) , കോട്ടയം സ്വദേശി തൻസീർ (48) കോട്ടയം, ആഴകം സ്വദേശികളായ അഞ്ജല (13) , സുനു (30) , ലീല (57), വിതുര സ്വദേശി സംഗീത (35), പനയ്ക്കോട് സ്വദേശി സജികുമാർ (38), താന്നിമൂട് സ്വദേശി ഗീത (49) , ആനാട് സ്വദേശി ഡെയ്സി (63), ബിന്ദു (41), പ്രസന്ന (57), ശശി (57) , മണിച്ചി (45) , ബീന (32), റാണി (33), ഷിബിന (26), മെഹദിയ (മൂന്ന്), സാവിത്രി (56), ലതിക (19), മൈതീൻ ഫാത്തിമ (60), സുലോചന (58), രാഹുൽ (24), മണിയൻ (52) , സുധീന (32), നസീറബീവി (52) , മാജിദ (48) , സുലേഖ (59) എന്നിവരെയാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിതുര ജഴ്സിഫാമിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും എതിരെ വന്ന തിരുവനന്തപുരത്തുനിന്ന് വിതുരയിലേക്കുള്ള ബസുമാണ് കൂട്ടിയിടച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.