ബി.ജെ.പി അക്രമങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: സി.പി.എമ്മിനെതിരെയുള്ള ബി.ജെ.പി - എസ്.ഡി.പി ഐ അക്രമങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ മേയർ വി.കെ പ്രശാന്തിനെ അക്രമിച്ചതിൽ ഗൂഢാലോചന നടത്തിയത് ബി.ജെ.പി ജില്ല പ്രസിഡൻറ് സുരേഷാണെന്ന് അദ്ദേഹം ആരോപിച്ചു. മേയറെ വഴിതടഞ്ഞത് വട്ടിയൂർക്കാവ് സ്വദേശി ആർ.എസ്.എസ് പ്രവർത്തകനാണ്. ബി.ജെ.പിക്കാർ മേയറുടെ കാലുവാരി നിലത്ത് വീഴ്ത്തിയത് അധമമായ പ്രവൃത്തിയാണ്. അതുപോലെ രണ്ടു സി.പി.എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപിച്ചു. ക്രമസമാധാനനില തകർെന്നന്ന് വിളിച്ചുപറയാനാണ് ബി.ജെ.പിയും എസ്.ഡി.പി.ഐയും അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വി. ശിവൻകുട്ടി, കൺസിലർ എസ്. പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.