സുപ്രീംകോടതിയുടെ നിരീക്ഷണം സ്വാഗതാർഹം -^എസ്​.കെ.എസ്​.എസ്​.എഫ്.

സുപ്രീംകോടതിയുടെ നിരീക്ഷണം സ്വാഗതാർഹം --എസ്.കെ.എസ്.എസ്.എഫ്. തിരുവനന്തപുരം: ഹാദിയയുടെ വിശ്വാസവും വിവാഹവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം സ്വാഗതാർഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. പ്രായപൂർത്തിയായ പൗര​െൻറ വ്യക്തിസ്വാതന്ത്ര്യത്തിലും വിവാഹ വിഷയത്തിലും കേരള ഹൈകോടതിയുടെ ഇടപെടൽ ശരിയായ രീതിയല്ലായെന്ന കണ്ടെത്തൽ ഉന്നത നീതിപീഠത്തി​െൻറ വിശ്വാസ്യത വർധിപ്പിക്കുന്നതാണെന്ന് എസ്.കെ.എസ്.എസ്.എഫ് ബീമാപള്ളി കോളനി ശാഖ കമ്മിറ്റി അഭിപ്രായപ്പെട്ടു. വരും നാളുകളിൽ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഈ നിരീക്ഷണം കണക്കിലെടുക്കണമെന്നും ബന്ധപ്പെട്ടവരോട് കമ്മിറ്റി ആവശ്യപ്പെട്ടു. അബ്ദുൽ അസീസ് മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നസറുദ്ദീൻ മുസ്ലിയാർ, മുനീർ മഹ്ളരി, യാസീൻ മുസ്ലിയാർ, ഷിറാസ് ഖാൻ, അൽ അമീൻ മുസ്ലിയാർ, അബ്ദുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.