എൻജിനീയറിങ്​; ഉത്തര​േപപ്പറുകളുടെ മൂല്യനിർണയത്തിൽ അധ്യാപകർ വീഴ്​ചവരുത്തുന്നു ^വിദ്യാഭ്യാസ മന്ത്രി

എൻജിനീയറിങ്; ഉത്തരേപപ്പറുകളുടെ മൂല്യനിർണയത്തിൽ അധ്യാപകർ വീഴ്ചവരുത്തുന്നു -വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരം: എൻജിനീയറിങ് വിദ്യാർഥികളുടെ ഉത്തരപേപ്പറുകളുടെ മൂല്യനിർണയത്തിൽ അധ്യാപകർ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സാേങ്കതിക സർവകലാശാല വിളിച്ചുചേർത്ത എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യനിർണയം സംബന്ധിച്ച് പരാതികൾ വ്യാപകമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധനയിൽ വൻ തോതിൽ മാർക്ക് വർധിക്കുന്നു. ഇത് ആദ്യ മൂല്യനിർണയത്തിലെ പിഴവ് സൂചിപ്പിക്കുന്നു. ഇത് അധ്യാപകരുടെ വീഴ്ചയാണ്. മൂല്യനിർണയം വിദ്യാർഥിയെ തോൽപ്പിക്കാൻ ലക്ഷ്യമിട്ടാകരുത്. മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കാൻ അധ്യാപകർ തയാറാകണം. കോളജ് കാമ്പസുകൾ മയക്കുമരുന്ന് കേന്ദ്രങ്ങളായി മാറുന്നത് ഗൗരവമായി കാണണം. അധ്യാപകർ വിദ്യാർഥികളിൽനിന്ന് അകലുകയാണ്. ഇതിനു പരിഹാരമുണ്ടാക്കാൻ അധ്യാപകർ വിദ്യാർഥികളിലേക്ക് ഇറങ്ങണം. അസംതൃപ്ത വിദ്യാർഥികളാണ് കാമ്പസുകളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത്. അസംതൃപ്തി പരിഹരിക്കുകയാണ് പോംവഴി. എൻജിനീയറിങ് കോളജ് വിദ്യാർഥികൾക്കായി സാേങ്കതിക സർവകലാശാലക്ക് കീഴിൽ കലാ-കായിക മേളകൾ സംഘടിപ്പിക്കും. ഇേൻറണൽ മാർക്കി​െൻറ പേരിൽ വിദ്യാർഥികളെ പീഡിപ്പിക്കുന്ന സാഹചര്യമുണ്ടാകരുത്. ഇയർ ഒൗട്ട് പ്രശ്നത്തിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കരുത്. അക്കാദമിക് പരിപാടികളിൽ പെങ്കടുക്കുന്ന വിദ്യാർഥികൾക്ക് ഡ്യൂട്ടി ലീവ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. വൈസ് ചാൻസലർ ഡോ. കുെഞ്ചറിയ പി. െഎസക്, പ്രോ-വൈസ് ചാൻസലർ ഡോ. എം. അബ്ദുറഹ്മാൻ, രജിസ്ട്രാർ ഡോ.ജെ.പി. പത്മകുമാർ, പരീക്ഷ കൺട്രോളർ ഡോ. ഷാബു തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.