ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്

കഴക്കൂട്ടം: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ രാജീവിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച െപാലീസ് കസ്റ്റഡിയിൽ എടുത്ത ഡി.വൈ.എഫ്.ഐ കുളത്തൂർ യൂനിറ്റ് വൈസ് പ്രസിഡൻറ് രാജീവിനെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽവെച്ച് ഹോക്കിസ്റ്റിക്ക് ഉപയോഗിച്ച് മർദിക്കുകയായിരുന്നു. മൂന്നാംമുറ പ്രയോഗിക്കുന്ന പൊലീസ് നടപടി കേരളത്തിന് അപമാനകരമാണ്. എൽ.ഡി.എഫ് സർക്കാറി​െൻറ ജനകീയ പൊലീസ് നയത്തിന് വിരുദ്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഡി.വൈ.എഫ് ജില്ല കമ്മിറ്റി പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.