കടുവയിൽ പള്ളിയിൽ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കം

കല്ലമ്പലം: കടുവയിൽ പള്ളിയിൽ 12 ദിവസെത്ത നബിദിനാചരണ പരിപാടികൾക്ക് തുടക്കമായി. തിങ്കളാഴ്ച പുലർച്ച കെ.ടി.സി.ടി ട്രസ്റ്റ് പ്രസിഡൻറ് ഇ. ഫസിലുദ്ദീൻ പതാക ഉയർത്തിയതോടെയാണ് തുടക്കമായത്. ചെയർമാൻ പി.ജെ. നഹാസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.എം.എ. റഹീം, എ. നഹാസ്, എം.ഐ. ഷാജഹാൻ, എ. സെയ്നുല്ലാബ്ദീൻ എന്നിവർ പങ്കെടുത്തു. ചൊവ്വാഴ്ച ജില്ലതല യു.പി ക്വിസ് മത്സരം, കെ.ടി.സി.ടി ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, ന്യൂനപക്ഷ സംരക്ഷണ സമ്മേളനം, കെ.ടി.സി.ടി യതീംഖാനയുടെ പുതിയ ബ്ലോക്കി​െൻറ ഉദ്ഘാടനം എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ മതവിജ്ഞാന സദസ്സുകൾ, സെമിനാറുകൾ, നബിദിന സുഹൃദ് സംഗമങ്ങൾ, വിവിധ സമ്മേളനങ്ങൾ, സംസ്ഥാനതല ഇസ്ലാമിക ചരിത്ര ക്വിസ് എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.