വായിച്ച്​ കാത്തിരിക്കൂ...

നെയ്യാറ്റിൻകര: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വായനശാലയൊരുക്കി മഞ്ചവിളാകം സർക്കാർ യു.പി.എസ് സർവശിക്ഷ അഭിയാൻ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്രോത്സവത്തിലാണ് വേറിട്ട ആശയത്തിന് കുട്ടികൾ രൂപംനൽകിയത്. സ്കൂളിന് മുൻവശത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രം. പ്രതിദിനം വിദ്യാർഥികളും രക്ഷിതാക്കളുമുൾപ്പെടെ നൂറുകണക്കിന് പേർ ഇവിടെയെത്തും. അവർക്ക് വായിക്കാനുള്ള പുസ്തകങ്ങൾ, വർത്തമാന പത്രങ്ങൾ, ആനുകാലികങ്ങൾ എന്നിവ കുട്ടികൾ തന്നെ ഇവിടെ ഒരുക്കി. നിരവധിപേർ ഇപ്പോൾ വായനക്കാരായി എത്തുന്നുണ്ട്. കുട്ടികളുടെ ആശയത്തിന് കരുത്തായി അധ്യാപകരും പി.ടി.എ ഭാരവാഹികളും എത്തിയപ്പോൾ വായനയുടെ പുതിയ സംസ്കാരത്തി​െൻറ വിളംബരമായി കാത്തിരിപ്പ് കേന്ദ്രത്തിലെ വായനശാല മാറി. കുട്ടികൾക്ക് ഒരു നിർബന്ധമുണ്ട്. അവർ അത് എഴുതിെവക്കുകയും ചെയ്തു. വായിച്ചശേഷം പുസ്തകം തിരികെെവക്കണം. ആരും കൊണ്ടുപോകരുത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.