ആശുപത്രി വികസനത്തിന് എട്ട്​ പദ്ധതിയുമായി ജില്ല പഞ്ചായത്ത്

നെടുമങ്ങാട്: ജില്ല ആശുപത്രിയുടെ സമഗ്ര വികസനത്തിന് എട്ട് ജനകീയ പദ്ധതിയുമായി ജില്ല പഞ്ചായത്ത്. ഉദ്ഘാടനം 23ന് വൈകീട്ട് മൂന്നിന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. 11യൂനിറ്റുകൾ അടങ്ങിയ ഡയാലിസിസ് സ​െൻറർ, നവീകരിച്ച ഓപറേഷൻ തിയറ്റർ, നേത്ര വിഭാഗം ഓപറേഷൻ തിയറ്റർ, ഡിജിറ്റൽ എക്സറേ യൂനിറ്റ്, എച്ച്.എൽ.എൽ ലാബ്, ആർ.ജി.സി.ബി ലാബ്, പവർ ലോൻട്രി, ജൻ ഔഷധി മെഡിക്കൽ സ്‌റ്റോർ എന്നിവയാണ് പദ്ധതികൾ. ആദ്യഘട്ടത്തിൽ ചുറ്റുമതിൽ, പനിവാർഡ്, ഫ്രീസർ സംവിധാനത്തോടു കൂടിയ മോർച്ചറി, ന്യായവില മെഡിക്കൽ സ്റ്റോർ, ഫുൾ ഓട്ടോമാറ്റിക് ജനറേറ്റർ എന്നീ പദ്ധതികൾ 1.80 കോടി രൂപ വിനിയോഗിച്ച് ആശുപത്രിയിൽ നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തിൽ എട്ട് പദ്ധതികൾക്കായി 2.10 കോടിയാണ് ചെലവിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.