കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം പേയാട് സ്കൂളിൽ തുടങ്ങി

മലയിൻകീഴ്: കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം പേയാട് സ​െൻറ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് എൽ. വിജയരാജ് അധ്യക്ഷനായി. കെ.എസ്. ശബരീനാഥൻ എം.എൽ.എ, ഡോ. ജോർജ് ഓണക്കൂർ, നേമം ബ്ലോക്ക് പ്രസിഡൻറ് ശകുന്തളകുമാരി, ബ്ലോക്ക് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലപഞ്ചായത്ത് അംഗം എസ്. ശോഭനകുമാരി, എ.ഇ.ഒ വി.എസ്. വിജയകുമാരി, പ്രിൻസിപ്പൽ ആർ.എസ്. റോയ്, ഗ്രാമ–ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഇന്ന് കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം, തിരുവാതിര, നാടകം, ഉപകരണ സംഗീതം തുടങ്ങിയ മത്സരങ്ങൾ നടക്കും. ഏഴ് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. നാളെ വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാന വിതരണവും സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ. ആൻസലൻ എം.എൽ.എ, കവി മുരുകൻ കാട്ടാക്കട എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.