സംവരണത്തിനെതിരായ നീക്കങ്ങൾക്കെതിരെ ജാഗ്രതവേണം ^പ്രീതി നടേശൻ

സംവരണത്തിനെതിരായ നീക്കങ്ങൾക്കെതിരെ ജാഗ്രതവേണം -പ്രീതി നടേശൻ കൊല്ലം: സംവരണത്തിനെതിരായ നീക്കങ്ങൾക്കെതിരെ ജാഗ്രതവേണമെന്ന് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ. മാധ്യമപ്രവർത്തകൻ സജീവ് കൃഷ്ണ​െൻറ 'ഗുരുസാഗരം' പ്രഭാഷണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ. സുകുമാര​െൻറ കുളത്തൂർ പ്രസംഗത്തോടെയാണ് ജാതി സംവരണത്തിനെതിരായ നീക്കം ഇ.എം.എസ് സർക്കാർ ഉപേക്ഷിച്ചത്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ അനുഭവിക്കുന്ന ജാതിസംവരണം ഇല്ലാതാക്കാൻ വീണ്ടും ശ്രമംനടക്കുന്ന സാഹചര്യത്തിൽ കുളത്തൂർ പ്രസംഗം വീണ്ടും മുഴങ്ങണം. ജാതിയുടെയോ മതത്തി​െൻറയോ പേരിൽ കലഹമുണ്ടാക്കാനല്ല, പിന്നാക്കവിഭാഗങ്ങളുടെ നിലനിൽപിനും മുന്നേറ്റത്തിനും വേണ്ടിയാണെന്നും അവർ പറഞ്ഞു. മതത്തിനതീതമായ മാനവികദർശനമാണ് ഗുരു പകർന്ന് നൽകിയതെന്നും പ്രഭാഷണത്തിൽ സജീവ് കൃഷ്ണൻ ചൂണ്ടിക്കാട്ടി. സ്വാമി ബോധിതീർഥ അനുഗ്രഹപ്രഭാഷണം നടത്തി. എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മോഹൻശങ്കർ, എൻ. രാജേന്ദ്രൻ, ബി.ബി. ഗോപകുമാർ, ജെ.എസ്. ഡിൻഷ, എസ്. സുവർണകുമാർ, സി. വിമൽകുമാർ, ഡോ. എസ്. സുലേഖ, ഡോ. മേഴ്സി ബാലചന്ദ്രൻ, ആനേപ്പിൽ രമേഷ്, പ്രമോദ് കണ്ണൻ, പ്രഫ. കെ. സാംബശിവൻ, നിഷ, ടി.ഡി. സദാശിവൻ, ഡോ. എൻ. വിശ്വരാജൻ, പ്രഫ. വിജയരാജൻ എന്നിവർ സംസാരിച്ചു. പിറവന്തൂർ ഗോപാലകൃഷ്ണൻ സ്വാഗതവും എസ്. അജുലാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.