അവഗണനയൊഴിയാ​െത ആവണീശ്വരം റെയിൽവേ സ്​റ്റേഷൻ

കുന്നിക്കോട്: ആവണീശ്വരം റെയിൽവേ സ്റ്റേഷ​െൻറ വികസനത്തോട് റെയിൽവേ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധം ഉയരുന്നു. സുരക്ഷിതമായി പാളം മുറിച്ചുകടക്കാനുള്ള സൗകര്യങ്ങൾപോലും ഇവിടെയില്ല. വയോധികരും കുട്ടികളുമടക്കം ട്രെയിനിൽ കയറാൻ പാളംമുറിച്ച് കടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. െട്രയിൻ വരുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് പ്ലാറ്റ്ഫോമം ഏതെന്ന് വിവരം നൽകുന്നത്. ഇൗ സമയം ഉയരമുള്ള പ്ലാറ്റ് ഫോമിൽനിന്ന് പാളത്തിലേക്ക് ഇറങ്ങി അടുത്ത പ്ലാറ്റ്േഫാമിലേക്ക് യാത്രക്കാർ കയറുകയാണ് പതിവ്. ഒരു പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണെങ്കിൽ അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകാൻ ചുറ്റിക്കറങ്ങി വരേണ്ട സ്ഥിതിയാണ്. ഇങ്ങനെ 'ചുറ്റുന്നതിനാൽ' പലപ്പോഴും യാത്രക്കാർക്ക് ട്രെയിൻ കിട്ടാത്ത സ്ഥിതിയുമുണ്ടാവുന്നു. പ്ലാറ്റ് ഫോമുകളിൽ ചുരുക്കംചില സ്ഥലത്ത് മാത്രമാണ് കാത്തിരിപ്പ് കേന്ദ്രങ്ങളുള്ളത്. വൈദ്യുതി വിളക്കുകൾ പലതും പ്രകാശിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. കുടിവെള്ളവും ഇവിടെ കിട്ടാക്കനിയാണ്. അമിതനിരക്ക് ഇൗടാക്കി വാഹന പാർക്കിങ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചുറ്റുമതിലും ഗേറ്റും ഇല്ലാത്തതിനാൽ വാഹനങ്ങൾക്കും സുരക്ഷയില്ലെന്ന പരാതിയുമുണ്ട്. പത്തനാപുരം, കോന്നി നിയോജകമണ്ഡലത്തിലെ ഭൂരിഭാഗം ട്രെയിൻ യാത്രക്കാരും ആവണീശ്വരം െറയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. യാത്രക്കാർക്ക് വേണ്ട അടിസ്ഥാനസൗകരൃങ്ങൾ ഒരുക്കണമെന്ന ആവശ്യം നിരവധിതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.