മുന്നാക്ക സംവരണം: ഇടതുപക്ഷം ഏറ്റുപിടിക്കുന്നത് സംഘ്പരിവാർ വാദം ^-ഫ്രറ്റേണിറ്റി

മുന്നാക്ക സംവരണം: ഇടതുപക്ഷം ഏറ്റുപിടിക്കുന്നത് സംഘ്പരിവാർ വാദം -ഫ്രറ്റേണിറ്റി കൊല്ലം: മുന്നാക്ക സമുദായ സംവരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഏറ്റുപിടിക്കുന്നത് സംഘ്പരിവാർ വാദങ്ങളാണെന്ന് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മുന്നാക്കസമുദായ സംവരണം എന്ന ആശയത്തി​െൻറ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിച്ച അജ്ഞതയല്ല മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തി​െൻറയും സാമ്പത്തിക സംവരണവാദങ്ങൾക്ക് പിന്നിൽ. സംവരണയിതര സവർണസമുദായ പ്രീണനമാണ് ഇടതുപക്ഷം ലക്ഷ്യംവെക്കുന്നത്. അധികാര പങ്കാളിത്തത്തിലും പ്രാതിനിധ്യത്തിലും വിഭവവിതരണങ്ങളിലും രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇനിയും അർഹമായ പരിഗണന ലഭിച്ചിട്ടില്ല. സാമ്പത്തിക സംവരണവിഷയത്തിൽ ഇടതുപക്ഷത്തിനും സംഘ്പരിവാറിനും ഒരേ നാവാണുള്ളതെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ സാമൂഹികമായും രാഷ്ട്രീയമായും ഉയർത്തിക്കൊണ്ടുവരാൻ ഭരണഘടന ഉറപ്പുനൽകിയ സംവരണാവകാശങ്ങൾ കുറുക്കുവഴികളിലൂടെ അട്ടിമറിക്കാനുള്ള ശ്രമം പ്രതിരോധിക്കപ്പെടേണ്ടതാണ്. ജില്ല പ്രസിഡൻറ് എസ്.എം. മുഖ്താർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ശ്യാംചന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറിമാരായ മീനു, എസ്. സഹല, വൈസ് പ്രസിഡൻറുമാരായ അനസ് കരുകോൺ, അനീഷ് ഖാൻ, സിത്താര, സെക്രട്ടറിമാരായ എബിൻ ബാലാജി, അശ്വതി, അസ്‌ലം പേഴുംമൂട്, റമീസ് കടയ്ക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.