കരമണ്ണ് മാഫിയക്കെതിരെ പാരിപ്പള്ളി പൊലീസി​െൻറ ശക്തമായ നടപടി: എട്ട് ടിപ്പറുകൾ പിടിച്ചെടുത്തു

പാരിപ്പള്ളി: കരമണ്ണ് മാഫിയക്കെതിരെ പാരിപ്പള്ളി പൊലീസ് നടപടി ശക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എട്ട് ടിപ്പറുകൾ പിടിച്ചെടുത്തു. കായംകുളത്ത് കെ.എസ്.ഇ.ബിയുടെ 110 കെ.വി സബ് സ്റ്റേഷൻ നിർമാണ ആവശ്യത്തിനെന്ന പേരിൽ വ്യാജരേഖകളുണ്ടാക്കി തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം കുടവൂരിെല സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുന്നിടിച്ച് കോടികളുടെ കരമണ്ണ് കടത്തിയ സംഭവത്തെത്തുടർന്നാണ് പൊലീസ് നിരീക്ഷണവും നടപടിയും ശക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മിനറൽ റവന്യൂ ഇൻസ്പെക്ടർ ഷോണിയെ പരവൂർ സി.ഐ ജെ. ഷെരീഫി​െൻറ നേതൃത്തിൽ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പ്രതിയായ കുടവൂർ വില്ലേജ് ഒാഫിസറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണർ അജിതാബീഗം നൽകിയ നിർദേശത്തി​െൻറ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ദേശീയപാതയിലൂടെ നിരന്തരം കരമണ്ണ് കടത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ടിപ്പർ ലോറികൾ പരിശോധിച്ചപ്പോൾ തിരുവനന്തപുരം ജിേയാളജിയിൽനിന്നുള്ള ഒറിജിനൽ പാസാണ് ടിപ്പറുകാർ കാണിച്ചത്. 2125 ക്യുബിക് മീറ്റർ മണ്ണ് കടത്താനുള്ള അനുമതിയാണ് രേഖകളിൽ കാണുന്നത്. അന്വേഷണത്തിൽ നിരവധി ബ്ലാങ്ക് പാസുകൾ ഒപ്പിട്ട് സീൽ ചെയ്ത് മണ്ണ് കടത്തി​െൻറ ഏജൻറുമാർക്ക് നൽകിയിരുന്നതായും കണ്ടെത്തി. ഒരു ബ്ലാങ്ക് പാസിന് 5000 രൂപയാണ് ജിയോളജി ഉദ്യോഗസ്ഥർ ഈടാക്കിയിരുന്നത്. എവിടേക്കാണോ മണ്ണ് കൊണ്ടുപോകേണ്ടത് അവിടത്തേക്ക് ആവശ്യമായ വിവരങ്ങൾ ഏജൻറുമാർതന്നെ അപ്പപ്പോൾ എഴുതിച്ചേർത്ത് ഉപയോഗിക്കുകയാണ് ചെയ്തുവന്നിരുന്നത്. ഏജൻറുമാരും, വില്ലേജ് ഒാഫിസർ, പഞ്ചായത്ത് അധികൃതർ, ജിയോളജി ഉദ്യോഗസ്ഥർ എന്നിവരുമടങ്ങുന്ന വൻ റാക്കറ്റാണ് ഇതിനു പിന്നിൽ. തിരുവനന്തപുരം ജില്ലാ ജിയോളജി ഓഫിസർ, നാവായിക്കുളം പഞ്ചായത്ത് അധികൃതർ, മണ്ണ് കടത്ത് ഏജൻറുമാർ എന്നിവരടക്കം നിരവധി പ്രതികളെ ചോദ്യം ചെയ്യാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കെ.എസ്.ആർ.ടി.സി അധികൃതരുടെ അവഗണന തുടരുന്നു; പമ്പ സർവിസിന് നടപടിയില്ല കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയോട് അധികൃതർ കാട്ടുന്ന അവഗണനക്ക് ഇനിയും മാറ്റമുണ്ടായിട്ടില്ല. ഇക്കുറി മണ്ഡല വ്രതകാലം ആരംഭിച്ച് ഭകതജനങ്ങൾ ശബരിമല ദർശനത്തിന് എത്തിത്തുടങ്ങിയെങ്കിലും കുളത്തൂപ്പുഴ ഡിപ്പോയിൽനിന്ന് പമ്പ സർവിസ് ആരംഭിക്കാൻ ഇനിയും നടപടിയുണ്ടായിട്ടില്ല. മുൻകാലങ്ങളിൽ ശാസ്താക്ഷേത്ര പരിസരത്തുനിന്ന് പമ്പയിലേക്ക് സർവിസുകൾ നടത്തിയിരുന്നു. സമീപപ്രദേശങ്ങളിൽനിന്ന് പോകുന്ന അയ്യപ്പഭക്തരിലധികവും കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലെത്തിയ ശേഷമാണ് ശബരിമലയ്ക്ക് യാത്രയാവുന്നത്. മിക്കവരും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. എന്നാൽ, മുൻ വർഷങ്ങളിൽ പമ്പ സർവിസ് നടത്തിയതിലുള്ള നഷ്ടക്കണക്കുകളും അഞ്ചുവർഷത്തിൽ താഴെ പഴക്കമുള്ള ബസുകൾ മാത്രമേ പുതിയ സർവിസിന് ഉപയോഗിക്കാൻ പാടുള്ളൂവെന്ന നിയമവും പറഞ്ഞ് അധികൃതർ കൈമലർത്തുകയാണ്. അതേസമയം, സമീപ ഡിപ്പോകളിൽ എല്ലാം അഞ്ചുവർഷത്തിൽ താഴെ പഴക്കമുള്ള ബസുകൾ നിരവധിയുള്ളപ്പോഴും കുളത്തൂപ്പുഴ ഡിപ്പോയിൽ മാത്രം ഇത്തരം വാഹനങ്ങളില്ലെന്ന് പറയുന്നത് അധികൃതരുടെ അവഗണനയുടെ തെളിവാണെന്നും നാട്ടുകാർ പറയുന്നു. രാത്രി കാലങ്ങളിൽ പമ്പയിലേക്ക് പോകേണ്ട അയ്യപ്പഭക്തർ കിലോമീറ്ററുകൾ അകലെ പുനലൂർ ഡിപ്പോയിലെത്തുകയോ, സ്വകാര്യ വാഹനങ്ങൾ സംഘടിപ്പിച്ച് പോവുകയോ വേണ്ട സ്ഥിതിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.