ഇന്ദിരഗാന്ധി കേരളത്തോട് താൽപര്യംകാണിച്ച നേതാവ് ^ഉമ്മൻ ചാണ്ടി

ഇന്ദിരഗാന്ധി കേരളത്തോട് താൽപര്യംകാണിച്ച നേതാവ് -ഉമ്മൻ ചാണ്ടി തിരുവനന്തപുരം: ഇന്ദിരഗാന്ധി കേരളത്തോട് അങ്ങേയറ്റം താൽപര്യം കാണിച്ച നേതാവാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇന്ദിരഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭക്ഷ്യപ്രക്ഷോഭം ശക്തമായപ്പോൾ നമുക്ക് ആവശ്യമായ ധാന്യം നൽകുന്ന ഉത്തരവാദിത്തം ഏറ്റെടുത്തത് ഇന്ദിരഗാന്ധിയാണ്. ജീവിതത്തിലുടനീളം വളരെയേറെ പ്രതിസന്ധി നേരിെട്ടങ്കിലും രാഷ്ട്രീയ ദൗത്യങ്ങൾ നിറവേറ്റുന്നതിൽ അവർ വീഴ്ചവരുത്തിയില്ല. 1977ലെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കോൺഗ്രസിൻെറ കഥകഴിെഞ്ഞന്നാണ് പലരും പ്രഖ്യാപിച്ചത്. എന്നാൽ, മൂന്ന് വർഷത്തിനുള്ളിൽ തോറ്റതിനേക്കാൾ ശക്തമായ ഭൂരിപക്ഷത്തിൽ തിരിച്ചുവന്നു. രാജ്യത്തിന് ഒരിക്കലും വിസ്മരിക്കാൻ സാധിക്കാത്ത ഭരണാധികാരിയാണ് ഇന്ദിരയെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരഭവനിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അധ്യക്ഷത വഹിച്ചു. ഇന്ദിരഗാന്ധി മതാധിഷ്ഠിത രാഷ്ട്രമെന്ന ആശയത്തെ എതിര്‍ത്തുതോല്‍പ്പിച്ചപ്പോള്‍ മോദി ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്നും ഹസന്‍ പറഞ്ഞു. ഇന്ദിരഗാന്ധിയുടെ 100ാം ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ദിരഭവനില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ 100 ദീപങ്ങള്‍ തെളിച്ചു. തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ശൂരനാട് രാജശേഖരന്‍, ടി. ശരത്ചന്ദ്രപ്രസാദ്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി, പാലോട് രവി, പന്തളം സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ഇന്ദിര ഭവനില്‍ ഇന്ദിരഗാന്ധിയുടെ ചിത്രത്തിനു മുന്നില്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ​െൻറ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.