സൈപ്രസ്​ ഹൈകമീഷണർ മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം: സൈപ്രസ് ഹൈകമീഷണർ ദമട്രിയോസ് തിയോഫിലാറ്റോ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തി. ഞായറാഴ്ച ഉച്ചക്ക് 12നാണ് മുഖ്യമന്ത്രിയുടെ ചേമ്പറിലെത്തി ഹൈകമീഷണർ ചർച്ചനടത്തിയത്. പാരമ്പര്യേതര ഉൗർജം, ആയുർവേദം, ആരോഗ്യസംരക്ഷണം, തുറമുഖ പരിപാലനം തുടങ്ങിയ മേഖലകളിൽ കേരളവുമായുള്ള സഹകരണത്തി​െൻറ സാധ്യതകൾ പരിശോധിക്കാമെന്ന് ഹൈകമീഷണർ ഉറപ്പുനൽകി. സൈപ്രസി​െൻറ സ്നേഹോപഹാരം ഹൈകമീഷണർ മുഖ്യമന്ത്രിക്ക് കൈമാറി. കേരളത്തി​െൻറ തനത് സുഗന്ധദ്രവ്യങ്ങൾ അദ്ദേഹത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.