'ഭരണരംഗത്ത് വനിത അംഗങ്ങളെ ആഡംബരത്തോടെ മാത്രം കണ്ടിരുന്ന കാലത്തിന് മാറ്റം വന്നു'

കൊട്ടാരക്കര: ഭരണരംഗത്ത് വനിത അംഗങ്ങളെ ആഡംബരത്തോടെ മാത്രം കണ്ടിരുന്ന കാലത്തിന് മാറ്റം വന്നതായി ഹരിത മിഷന്‍ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എന്‍. സീമ പറഞ്ഞു. കൊട്ടാരക്കര മുനിസിപ്പാലിറ്റി കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അയല്‍ക്കൂട്ട പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സാമൂഹികരംഗവും പൊതുപ്രവർത്തനവും സ്ത്രീകള്‍ക്കുകൂടി വഴങ്ങുന്ന രംഗമായി മാറിയതായും അടുക്കള ജോലിക്ക് അംഗീകാരം കിട്ടാത്ത അവസ്ഥയില്‍നിന്നാണ് പൊതുരംഗത്തേക്കുള്ള സ്ത്രീകളുടെ പ്രവേശനമെന്നും അവർ പറഞ്ഞു. സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യമുള്ളവരായി മാറി. പുലമൺ ബ്രദ്‌റിൻ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. മുകേഷ് അധ്യക്ഷതവഹിച്ചു. ചെയർപേഴ്സൺ ഗീതാസുധാകരന്‍, കുടുംബശ്രീ കോ- ഓഡിനേറ്റര്‍ മുഹമ്മദ് അന്‍സര്‍, ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ എ.ജി. സന്തോഷ്, സ്ഥിരംസമിതി അംഗങ്ങളായ ലീലാ ഗോപിനാഥ്, എസ്. ഷംല, കൗൺസിലര്‍മാരായ ഉണ്ണികൃഷ്ണമേനോന്‍, കോശി കെ. ജോ, ഷൂജ ജസിം, എസ്. അജയകുമാര്‍, എന്‍. സുരേഷ്, കാര്‍ത്തിക വി. നാഥ്, നെല്‍സ തോമസ്, പവിജ പത്മൻ, പി. ദിനേശ്കുമാര്‍, തോമസ് പി. മാത്യു, കൃഷ്ണന്‍കുട്ടിനായര്‍, ശ്യാമളയമ്മ, എം.എസ്. ശ്രീകല എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൺ കുഞ്ഞുകുട്ടി തങ്കപ്പന്‍ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശകുന്തള ശേഖര്‍ നന്ദിയും പറഞ്ഞു. ഓടനാവട്ടം പട്ടികജാതി കോളനിയിൽ ശ്മശാനമില്ല വെളിയം: ഓടനാവട്ടം പട്ടികജാതി കോളനിയിൽ ശ്മശാനമില്ലാത്തതിനാൽ ഇവിടത്തെ താമസക്കാർ ബുദ്ധിമുട്ടിൽ. കോളനിയിലെ മിക്കവരും ഷീറ്റും ടാർപ്പയുംകൊണ്ട് വീടെന്ന് തോന്നിപ്പിക്കുന്ന കൂരയിലാണ് താമസിക്കുന്നത്. 2014ൽ ജില്ല പഞ്ചായത്ത് ലക്ഷം രൂപ മുടക്കി മൊബൈൽ ശ്മശാനം അനുവദിെച്ചങ്കിലും ഇതു മുട്ടറയിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. കോളനിയിൽ വീടി​െൻറ അടുക്കളഭാഗം കുഴിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി തവണ വെളിയം പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്തെ നിരക്ഷരരായ ദലിതരുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ പഞ്ചായത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് പിടിക്കാൻ വേണ്ടിമാത്രമാണ് രാഷ്ട്രീയ പാർട്ടികൾ ഇവിടെയെത്തുന്നത്. കുടിവെള്ളം, കക്കൂസ്, വീട്, റോഡ്, വായനശാല ഇല്ലാത്ത നിരവധി കോളനികൾ വെളിയം പഞ്ചായത്തിലുണ്ട്. ഇവർക്കായി പഞ്ചായത്ത് വഴി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും എല്ലാം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. മഴയത്ത് വീട്ടിൽ കിടക്കാൻ സാധിക്കാത്തതും കുട്ടികളെ സ്കൂളിൽ വിടാൻ കഴിയാത്തവരായ നിരവധി പേരാണ് ഇവിടെയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.