ഭൂനികുതി ഓൺലൈനില്‍ സ്വീകരിക്കും

കൊട്ടാരക്കര: താലൂക്കില്‍ 21 മുതല്‍ . ജില്ലയിലാദ്യമായാണ് ഒരു താലൂക്ക് സമ്പൂര്‍ണ ഓൺലൈന്‍ ഭൂനികുതി സംവിധാനത്തിലേക്ക് മാറുന്നത്. 27 വില്ലേജുകളില്‍ 25 ഇടങ്ങളിലും ഭൂരേഖാ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റിക്കഴിഞ്ഞതായി തഹസില്‍ദാര്‍ കെ. ദിവാകരന്‍നായര്‍ പറഞ്ഞു. കുളക്കട, ഓടനാവട്ടം വില്ലേജുകള്‍ മാത്രമാണ് ഓൺലൈന്‍ സംവിധാനങ്ങള്‍ പൂര്‍ത്തിയാകാനുള്ളത്. ഭൂമി വിവരങ്ങള്‍ ഡേറ്റാ എന്‍ട്രി നടത്തിയിട്ടുള്ള ഭൂ ഉടമകള്‍ക്ക് ഓൺലൈനിലൂടെ നികുതി അടയ്ക്കാം. അക്ഷയ സ​െൻററുകള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, നെറ്റ് കഫേകള്‍ എന്നിവിടങ്ങളിലൂടെ നികുതി അടയ്ക്കാം. ഓൺലൈന്‍ നികുതി സ്വീകരണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും റവന്യൂ ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. കലക്ടര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ജില്ല ആക്ഷയ കോ-ഒാഡിനേറ്റര്‍, ഐ.ടി സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശീലനപരിപാടികളില്‍ പങ്കെടുത്തു. പരാതിപരിഹാര അദാലത് കൊട്ടാരക്കര: പരാതിപരിഹാര അദാലത് ഡിസംബര്‍ 12ന് കൊട്ടാരക്കര ബോയ്സ് ഹൈസ്‌കൂളില്‍ നടക്കും. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷ ഡിസംബര്‍ ഒന്ന് വരെ സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ കെ. ദിവാകരന്‍ നായര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായം, റീസര്‍വേ സംബന്ധിച്ച പരാതികള്‍, റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ ഒഴികെ ഏത് ഡിപ്പാര്‍ട്മ​െൻറുകളെ സംബന്ധിച്ച പരാതികളും അദാലത്തില്‍ സ്വീകരിക്കും. ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലും ഓരോ മാസെത്തയും മൂന്നാം ശനിയാഴ്ചയും അദാലത്തുകള്‍ സംഘടിപ്പിക്കുക. അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടെത്തും. കൊട്ടാരക്കര താലൂക്കിലെ ആദ്യ പരാതിപരിഹാര അദാലത്താണ് നടക്കുന്നത്. അദാലത്തിന് മുന്നോടിയായുള്ള അവബോധന ക്ലാസ് 21ന് കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തില്‍ നടക്കും. താലൂക്കിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സന്നദ്ധസംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.