മേയറെ ആക്രമിച്ച സംഭവം: പുറത്തുനിന്ന് എത്തിയവർക്കെതിരെ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മേയറെ ആക്രമിക്കാൻ പുറത്തുനിന്ന് എത്തിയവരെന്ന് ആരോപിക്കപ്പെടുന്ന ഏഴ് പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ആർ.എസ്.എസ് പ്രവർത്തകനും വലിയവിള മൈത്രി നഗര്‍ എരുത്താട്ടുകോണം വീട്ടില്‍ ആനന്ദ് അടക്കം കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് അന്വേഷണം നടത്തുന്നത്. മേയർ ആക്രമിക്കപ്പെടുമ്പോൾ നഗരസഭയിൽ ഉണ്ടായ ഇവർ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് ശേഷം ഒളിവിലാണ്. ഇവരുടെ മൊബൈലും സ്വിച്ച്ഓഫ് ആണ്. ആക്രമണത്തിന് തൊട്ടുമുമ്പ് കൗൺസിൽ യോഗം നടക്കുന്ന ഹാളിന് സമീപം ആനന്ദ് അടക്കം നാലുപേരെ കണ്ടതായി മേയർ വി.കെ. പ്രശാന്ത് പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. മേയർ ആക്രമിക്കപ്പെടുമ്പോൾ പടിക്കെട്ടിൽ ആനന്ദും ഉണ്ടായിരുന്നു. അക്രമം നടക്കുമ്പോൾ ഇയാൾ പടിക്കെട്ടിൽ നിൽക്കുകയായിരുന്നു. അക്രമത്തിൽ ആനന്ദി‍​െൻറ പങ്ക് വെളിപ്പെടുത്തുന്ന ഒന്നും വിഡിയോ ദൃശ്യങ്ങളിലില്ല. എങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ‍​െൻറ മകൻ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചതിലടക്കം പ്രതിയായ ആനന്ദ് എന്തിന് അന്നേദിവസം നഗരസഭയിലെത്തിയെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. കൂടാതെ സംഭവം ഉണ്ടായനിമിഷം തന്നെ ഫോൺ സ്വിച്ച്ഓഫ് ചെയ്ത് മുങ്ങിയതും പൊലീസി​െൻറ സംശയങ്ങൾക്ക് ബലംപകരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.