അന്തർദേശീയ ശിശുദിനാചരണം

തിരുവനന്തപുരം: അന്തർദേശീയ ശിശുദിനവും ബാലാവകാശ വാരാചരണവും പ്രമാണിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ തിങ്കളാഴ്ച പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകും. കനകക്കുന്ന് കൊട്ടാരത്തിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിക്കും. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട കൺവെൻഷനിൽ ഇന്ത്യ ഒപ്പുവെച്ചതി​െൻറ രജതജൂബിലിയോടനുബന്ധിച്ച് കമീഷ​െൻറ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന പ്രത്യേക തപാൽ കവർ മുഖ്യമന്ത്രി പ്രകാശനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.