വൈദ്യുതി പോസ്​റ്റ്​ വാഹനമിടിച്ച് റോഡിലേക്ക് വീണു: ദുരന്തം ഒഴിവായത് തലനാരിഴക്ക്

ചവറ: കൊട്ടുകാട് ജങ്ഷനിൽ അപകടക്കെണിയായി റോഡിനോട് ചേർന്ന് നിന്നിരുന്ന വൈദ്യുതി പോസ്റ്റ് വാഹനമിടിച്ച് ഒടിഞ്ഞുവീണു. തലനാരിഴക്കാണ് ദുരന്തമൊഴിവായത്. സി.പി.എം--എസ്.ഡി.പി.ഐ സംഘർഷം നിലനിൽക്കുന്ന ചവറയിലെത്തിയ കേന്ദ്ര ദ്രുതകർമസേനയുടെ പട്രോളിങ് വാഹനങ്ങൾ കടന്നുപോകവെയാണ് അപകടം. എതിരെവന്ന മറ്റൊരു വാഹനം റോഡിന് കുറുകെയായിനിന്ന പോസ്റ്റിൽ തട്ടിയതോടെ പോസ്റ്റ് റോഡിന് കുറുകെ വീഴുകയായിരുന്നു. നിരന്തരം വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡിൽ തലനാരിഴക്കാണ് അപകടം. പോസ്റ്റ് മാറ്റിസ്ഥാപിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ തയാറായിെല്ലന്ന് നാട്ടുകാർ ആരോപിക്കുന്നു. ജങ്ഷന് സമീപം അപകടകരമായി മറ്റൊരു പോസ്റ്റും റോഡിന് കുറുകെ നിൽപുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.