കാട്ടാക്കട പ്രദേശത്ത് സി.പി.എം-^എസ്.ഡി.പി.ഐ സംഘര്‍ഷം തുടരുന്നു

കാട്ടാക്കട പ്രദേശത്ത് സി.പി.എം--എസ്.ഡി.പി.ഐ സംഘര്‍ഷം തുടരുന്നു കാട്ടാക്കട: കിള്ളി, കാട്ടാക്കട പ്രദേശത്ത് സി.പി.എം- എസ്.ഡി.പി.ഐ പ്രവര്‍ത്തകർ തമ്മിൽ ‍ഞായറാഴ്ചയും സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകനും പത്ര ഏജൻറുമായ തൂങ്ങാംപാറ സ്വദേശി ശശികുമാറിനെ (40) ഞായറാഴ്ച രാവിലെ രണ്ട് ബൈക്കിലെത്തിയ നാലംഗസംഘം അടിച്ചുവീഴ്ത്തി. കാട്ടാക്കട ജങ്ഷന് സമീപത്ത് ദിനപത്ര വിതരണത്തിന് പോകവെ പിന്നാലെ ബൈക്കിലെത്തിയ സംഘം കമ്പികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ബൈക്കില്‍നിന്ന് നിലത്തുവീണ ശശികുമാര്‍ ഓടി രക്ഷപ്പെട്ടു. ബൈക്ക് അടിച്ചുതകര്‍ത്ത ശേഷമാണ് അക്രമികള്‍ പിൻവാങ്ങിയത്. കാട്ടാക്കട ബസ്സ്റ്റാൻഡിനു സമീപത്ത് ശനിയാഴ്ച രാത്രി എസ്.ഡി.പി.ഐ പ്രവർത്തകരും കിള്ളി സ്വദേശികളുമായ മുനീർ (24), ജൗഫർ (21) എന്നിവർക്ക് മർദനമേറ്റിരുന്നു. ഇവരെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകരാണ് മർദിച്ചതെന്ന് എസ്.ഡി.പി.ഐ നേതൃത്വം ആരോപിച്ചു. വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഐ. സാജുവി‍​െൻറ വീടിനുനേരെ നടന്ന ആക്രമണത്തിനു പിന്നാലെയാണ് രണ്ടു ദിവസങ്ങളായി അക്രമങ്ങൾ അരങ്ങേറുന്നത്. വെള്ളിയാഴ്ച രാത്രിമുതല്‍ കാട്ടാക്കട, കിള്ളി പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും അക്രമങ്ങള്‍ തടയാനായില്ല. നിരവധി ബോര്‍ഡുകളും ഫ്ലക്സുകളും തകര്‍ത്തു. ഞായറാഴ്ച വൈകീട്ട് എസ്.ഡി.പി.ഐ പ്രവർത്തകര്‍ കാട്ടാക്കടയിൽ പ്രകടനം നടത്തി. ജില്ല സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.