പുതുശ്ശേരിമുക്ക്^കിളിമാനൂർ റോഡിൽ മാലിന്യംതള്ളൽ വ്യാപകം

പുതുശ്ശേരിമുക്ക്-കിളിമാനൂർ റോഡിൽ മാലിന്യംതള്ളൽ വ്യാപകം കല്ലമ്പലം: പുതുശ്ശേരിമുക്ക്-കിളിമാനൂർ റോഡിൽ ഈരാണിക്കോണം ക്വാറിയോട് ചേർന്ന് മാലിന്യംതള്ളൽ വ്യാപകം. അറവുമാലിന്യമാണ് തള്ളുന്നതിലധികവും. ഇതുമൂലം നാട്ടുകാരും യാത്രക്കാരും ദുരിതത്തിലാണ്. റോഡി​െൻറ ഓരത്ത് മാലിന്യം വലിയതോതിൽ ചാക്കുകളിൽ കെട്ടി തള്ളിയിട്ടും അധികൃതരും നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വ്യാപകമാണ്. തെരുവുനായ് ശല്യവും രൂക്ഷമാണ്. കരവാരം പഞ്ചായത്തി​െൻറ അതിർത്തിപ്രദേശമായ പ്രദേശം മാലിന്യമുക്തമാക്കുന്നതിന് പഞ്ചായത്ത് അടിയന്തരനടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ചിത്രം. പുതുശ്ശേരിമുക്ക്-കിളിമാനൂർ റോഡിൽ ഈരാണിക്കോണത്തിന് സമീപം റോഡുവക്കിൽ മാലിന്യം തള്ളിയിരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.