ശ്രീനാരായണഗുരുവി‍െൻറ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു ^മുഖ്യമന്ത്രി

ശ്രീനാരായണഗുരുവി‍​െൻറ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു -മുഖ്യമന്ത്രി വട്ടിയൂര്‍ക്കാവ്: ശ്രീനാരായണഗുരുവി‍​െൻറ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തെ ചിലർ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വട്ടിയൂര്‍ക്കാവ് നടനഗ്രാമത്തില്‍ ഗുരുഗോപിനാഥ് പുരസ്കാരദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവി‍​െൻറ ആദർശം പുലർത്തുന്നവർ ജാതിയെക്കുറിച്ച് ചിന്തിക്കാത്തവരാണ്. നൂറ്റാണ്ടുകളുടെ പിന്നാക്കാവസ്ഥക്ക് പരിഹാരമായാണ് സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിലെ സംവരണത്തോത് വർധിപ്പിച്ചാണ് പുതിയ വിഭാഗത്തിനും സംവരണം ഏർപ്പെടുത്തിയത്. എതിർപ്പുയർത്തിയവർ സത്യം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടനഗ്രാമത്തിലെ ചിലമ്പൊലി നൃത്തമണ്ഡപത്തിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. നടനഗ്രാമം വൈസ് ചെയർമാൻ കെ.സി. വിക്രമൻ റിപ്പോർട്ടും സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് പ്രശസ്തിപത്രവും അവതരിപ്പിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ഫലകവുമടങ്ങിയ 2017ലെ ഗുരു ഗോപിനാഥ് നാട്യപുരസ്കാരം ഗുരുവി‍​െൻറ ശിഷ്യയും നര്‍ത്തകിയുമായ എസ്. പങ്കജവല്ലി മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. കേരളനടനം പ്രതിഭകളായ പ്രഫ. ലേഖാ തങ്കച്ചി, നന്തൻകോട് വിനയചന്ദ്രൻ, കലാമണ്ഡലം സത്യഭാമ എന്നിവരെയും ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. കൗൺസിലർ എസ്. ഹരിശങ്കർ, പുരസ്കാര ജേതാവ് എസ്. പങ്കജവല്ലി എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ സി. പ്രസന്നകുമാർ സ്വാഗതവും നടനഗ്രാമം സെക്രട്ടറി സുദർശൻ കുന്നത്തുകാൽ നന്ദിയും പറഞ്ഞു. ഡോ. രാജശ്രീ വാര്യർ ഭരതനാട്യം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.