ഇടതുമുന്നണിയിൽ എല്ലാ കക്ഷികൾക്കും ഒരേപരിഗണന ^എളമരം

ഇടതുമുന്നണിയിൽ എല്ലാ കക്ഷികൾക്കും ഒരേപരിഗണന -എളമരം ഇരവിപുരം: ഇടത് മുന്നണിയിൽ ചെറുതുംവലുതുമായ എല്ലാകക്ഷിക്കും ഒരേ പരിഗണനയാണുള്ളതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ആ മര്യാദയാണ് എൻ.സി.പിയോടും കാട്ടിയത്. മന്ത്രിസഭ യോഗത്തിൽനിന്ന് സി.പി.ഐ മന്ത്രിമാർ വിട്ടുനിന്നത് ഭരണഘടന ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയ സമ്മേളനത്തി​െൻറ സമാപനംകുറിച്ച് അയത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡ് നീർത്തട സംരക്ഷണ നിയമം ലംഘിച്ചുള്ളതാണെങ്കിൽ അതി​െൻറ ഉത്തരവാദിത്തം ഭരണാനുമതി നൽകിയ കലക്ടർക്ക് തന്നെയാണെന്നും എളമരം അഭിപ്രായപ്പെട്ടു. സുനിൽ ലാൽ, മുൻ എം.പി പി. രാജേന്ദ്രൻ, എം. നൗഷാദ് എം.എൽ.എ, എക്സ് ഏണസ്റ്റ്, എസ്. പ്രസാദ്, എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.