സ്വാഗതസംഘ രൂപവത്​കരണം ഇന്ന്​

കൊല്ലം: 'വിശ്വാസം അഭിമാനമാണ്, സാഹോദര്യം പ്രധിരോധമാണ്' തലക്കെട്ടില്‍ എസ്.ഐ.ഒ ഡിസംബര്‍ 23ന് കൊല്ലത്ത് സംഘടിപ്പിക്കുന്ന ദക്ഷിണ കേരള സമ്മേളനത്തി​െൻറ സ്വാഗതസംഘ രൂപവത്കരണം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഉമയനല്ലൂര്‍ ഗ്രെയ്‌സ് ഇൻറര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും. യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ്, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഇ.കെ. സുജാദ്, ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം ജില്ല പ്രസിഡൻറ് സഅ്ദൂന ഖലീൽ, ജി.ഐ.ഒ ജില്ല പ്രസിഡൻറ് ആഇഷ ഹുമയൂണ്‍ കബീർ, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് അഹ്മദ് യാസിര്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.