ശുചിത്വസാഗരം പദ്ധതി; െഷ്രഡിങ്​ യൂനിറ്റ് ഉദ്ഘാടനം

കൊല്ലം: കടലിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച്, സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ലക്ഷ്യമിടുന്ന ശുചിത്വസാഗരം പദ്ധതി പുതിയഘട്ടത്തിലേക്ക്. മാലിന്യം സംസ്കരിക്കുന്നതിനുള്ള െഷ്രഡിങ് യൂനിറ്റി​െൻറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് നീണ്ടകര ഹാർബറിൽ മന്ത്രി തോമസ് ഐസക് നിർവഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പ്, ഹാർബർ എൻജിനീയറിങ് വകുപ്പ്, സാഫ്, ശുചിത്വമിഷൻ, നെറ്റ്ഫിഷ് എന്നിവ ബോട്ട് ഓണേഴ്സ് അസോസിയേഷ​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുദിവസം ഒരു ടൺ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ കഴിയുന്ന െഷ്രഡിങ് യൂനിറ്റ് ശുചിത്വമിഷ​െൻറ സഹകരണത്തോടെ ക്ലീൻ കേരള കമ്പനിയാണ് ഹാർബറിൽ സ്ഥാപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.