കഞ്ചാവ് കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ സ്ത്രീ വീണ്ടും അറസ്​റ്റിൽ

അഞ്ചൽ: ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീ കഞ്ചാവ് വിൽപനക്കിടെ വീണ്ടും അറസ്റ്റിൽ. അഞ്ചൽ കരുകോൺ ജിഷ മൻസിലിൽ ഷാഹിദയെയാണ് (49) അഞ്ചൽ എക്സൈസ് സംഘം 10 പൊതി കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കേസിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ ഷാഹിദ വീണ്ടും കച്ചവടം നടത്തി വരുന്നതായി അഞ്ചൽ എക്സൈസ്‌ ഇൻസ്‌പെക്ടർ ജെ. ജലാലുദ്ദീൻകുഞ്ഞിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കരുകോണിൽനിന്ന് ഇവരെ പിടികൂടിയത്. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇവർ കഞ്ചാവ് വിൽപന നടത്തി വരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ ഷാഹിദയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.