ശ്രീനാരായണ ഗുരുവി​െൻറ ആദർശങ്ങൾക്ക്​ ​പ്രസക്തിയേറുന്നു ^മന്ത്രി കെ. രാജു

ശ്രീനാരായണ ഗുരുവി​െൻറ ആദർശങ്ങൾക്ക് പ്രസക്തിയേറുന്നു -മന്ത്രി കെ. രാജു പത്തനാപുരം: ശ്രീനാരായണ ഗുരുവി​െൻറ ആദർശങ്ങൾക്ക് ലോകമെമ്പാടും പ്രസക്തി ഏറുകയാണെന്ന് മന്ത്രി കെ. രാജു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്, ഗുരുധർമ പ്രചാരണസഭ മണ്ഡലം കമ്മിറ്റി, മാതൃസഭ മണ്ഡലം കമ്മിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'നമുക്ക് ജാതിയില്ല സമ്മേളനവും ശിവഗിരി തീർഥാടന സന്ദേശ സമ്മേളനവും' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. സോദരൻ അധ്യക്ഷതവഹിച്ചു. കേന്ദ്ര സമിതി അംഗം പിറവന്തൂർ രാജൻ ആമുഖപ്രഭാഷണം നടത്തി. സി.ടി. അജയകുമാർ, എസ്. വേണുഗോപാൽ, ബിജു കെ. മാത്യു, എ.വി. അനിൽ കുമാർ, ജി. ഭുവനചന്ദ്രൻ, എം.ടി. ബാവ എന്നിവർ സംസാരിച്ചു. ആർ. രാകേഷ് സ്വാഗതവും ടി. ശശാങ്കരാജൻ നന്ദിയും പറഞ്ഞു. ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ, കുമാരി ക്ഷേത്ര ആദർശ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.