ഗ്രീൻ ഹോസ്​പിറ്റൽ^-ക്ലീൻ ഹോസ്​പിറ്റൽ ജില്ലയിൽ ഇനി ഹരിത ആശുപത്രികൾ മാത്രം ആഹാരത്തിന് സ്​റ്റീൽ പാത്രങ്ങൾ, മരുന്നുകൾക്ക് തുണി സഞ്ചികൾ എന്നിവ ഉപയോഗിക്കണം പ്ലാസ്​റ്റിക് ഡിസ്​പോസിബിൾ വസ്�

ഗ്രീൻ ഹോസ്പിറ്റൽ-ക്ലീൻ ഹോസ്പിറ്റൽ ജില്ലയിൽ ഇനി ഹരിത ആശുപത്രികൾ മാത്രം ആഹാരത്തിന് സ്റ്റീൽ പാത്രങ്ങൾ, മരുന്നുകൾക്ക് തുണി സഞ്ചികൾ എന്നിവ ഉപയോഗിക്കണം പ്ലാസ്റ്റിക് ഡിസ്പോസിബിൾ വസ്തുക്കൾ പൂർണമായും ഉപേക്ഷിക്കും കൊല്ലം: ജില്ലയിൽ സർക്കാർ -സ്വകാര്യ മേഖലകളിലുള്ള എല്ലാ ആശുപത്രികളും പ്രകൃതിസൗഹൃദമാക്കാൻ 'ഗ്രീൻ ഹോസ്പിറ്റൽ ക്ലീൻ ഹോസ്പിറ്റൽ' പദ്ധതി തുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ല മെഡിക്കൽ ഓഫിസറുടെ അധികാരപരിധിയിലെ സ്വകാര്യ ആശുപത്രികൾ ഉൾെപ്പടെ പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് പദ്ധതി. പ്ലാസ്റ്റിക് ഡിസ്പോസിബിൾ വസ്തുക്കൾ പൂർണമായും ഉപേക്ഷിച്ച് പുനരുപയോഗ സാധ്യതയുള്ളവ മാത്രം ആശുപത്രികളിൽ ഇനി നിർബന്ധമാക്കും. ആഹാരത്തിന് സ്റ്റീൽ പാത്രങ്ങൾ, മരുന്നുകൾക്ക് തുണി സഞ്ചികൾ എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പരിശോധന നടത്തും. ആരോഗ്യവകുപ്പി​െൻറ വിവിധ പരിപാടികളിലും ഇതേമാതൃക പിന്തുടരണമെന്നാണ് നിർദേശം. മാലിന്യ സംസ്കരണത്തിനും നിബന്ധനകളുണ്ട്. ജൈവ--അജൈവ മാലിന്യം കൃത്യമായി തരംതിരിച്ചുവേണം സംസ്കരിക്കാൻ. പുനചംക്രമണ സംവിധാനവും അനുബന്ധമായി ഏർപ്പെടുത്തണം. പദ്ധതിയുടെ ഭാഗമായി ഹരിതചട്ടം സംബന്ധിച്ച് പരിശീലനവും നൽകും. ആശാവർക്കർമാർക്ക് ഗ്രീൻേപ്രാട്ടോക്കോൾ മുദ്രയുള്ള യൂനിഫോം നൽകി പ്രചാരണവും ഉറപ്പാക്കും. ആരോഗ്യവിഭാഗത്തി​െൻറ എല്ലാ രേഖകളിലും മുദ്ര പതിപ്പിക്കുന്നതിനൊപ്പം ആശുപത്രി കവാടത്തിൽ സ്റ്റിക്കർ പതിപ്പിക്കും. ആശുപത്രികളിൽ ഹരിതചട്ടം പാലിക്കേണ്ടതി​െൻറ പ്രാധാന്യം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. ജില്ല ഭരണകൂടം, ശുചിത്വമിഷൻ, ആരോഗ്യ വിഭാഗം എന്നിവയുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ആശുപത്രികളിൽ മൂന്ന് വിഭാഗങ്ങളുടെയും സംയുക്ത പരിശോധനയും നടത്തും. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം പരിസ്ഥിതി സൗഹൃദമാക്കി മാറ്റി ആരോഗ്യപരിപാലനത്തിൽ മികവ് ഉറപ്പാക്കുന്നതിനു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഫ്രീഡം ഫ്രം വേസ്റ്റ് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജില്ല ആശുപത്രിയിൽ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അഡ്വ. ജൂലിയറ്റ് നെത്സൺ നിർവഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സന്ധ്യ അധ്യക്ഷത വഹിച്ചു. ജില്ല ശുചിത്വ മിഷൻ കോഒാഡിനേറ്റർ ജി. സുധാകരൻ, േപ്രാഗ്രാം ഓഫിസർ എ. ഷാനവാസ്, ആശുപത്രി സൂപ്രണ്ട് പ്രീതി ജയിംസ് എന്നിവർ പങ്കെടുത്തു. എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച്; 29 വരെ രജിസ്േട്രഷനും പുതുക്കലും ഓൺലൈനിൽ മാത്രം കൊല്ലം: എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചുകളിൽ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിനുള്ള ജോലികൾ നടക്കുന്നതിനാൽ രജിസ്േട്രഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവ 29 വരെ നിർത്തിെവച്ചു. എന്നാൽ രജിസ്േട്രഷനും പുതുക്കലും ഉദ്യോഗാർഥികൾ ഓൺലൈനായി നടത്തുന്നതിന് തടസ്സമില്ല. രജിസ്േട്രഷൻ തിരിച്ചറിയൽ കാർഡിൽ 9/2017, 10/2017 എന്നിങ്ങനെ പുതുക്കൽ രേഖപ്പെടുത്തിയിട്ടുള്ളവർക്ക് 2018 ഫെബ്രുവരി വരെയും 11/2017, 12/2017 രേഖപ്പെടുത്തിയിട്ടുള്ളവർക്ക് 2018 മാർച്ച് വരെയും രജിസ്േട്രഷൻ പുതുക്കിനൽകും. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും േഗ്രസ് പീരിഡ് ദീർഘിപ്പിച്ചു നൽകും. ഈ കാലയളവിൽ നിയമാനുസൃതമായി വിടുതൽ, എൻ.ജെ.ഡി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ഉദ്യോഗാർഥികൾക്കും മേൽപറഞ്ഞ കാലാവധി ബാധകമാക്കി സമയപരിധി ദീർഘിപ്പിച്ച് നൽകും. ഈ കാലയളവിൽ ഓൺലൈനായി രജിസ്േട്രഷൻ, അധികയോഗ്യതകൾ എന്നിവ ചേർത്ത് അത് വെരിഫൈ ചെയ്യുന്നതിന് എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ട ഉദ്യോഗാർഥികൾക്ക് ഓൺലൈൻ രജിസ്േട്രഷൻ നടത്തിയ തീയതി മുതൽ 60 ദിവസംവരെ എന്നതിന് പകരം 2018 ഫെബ്രുവരി 28 വരെ സീനിയോറിറ്റിയോട് കൂടി ചേർത്തുനൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.