സി.പി.എം^എസ്.ഡി.പി.ഐ സംഘർഷം: ചവറയിൽ വീണ്ടും അക്രമം

സി.പി.എം-എസ്.ഡി.പി.ഐ സംഘർഷം: ചവറയിൽ വീണ്ടും അക്രമം ചവറ: കഴിഞ്ഞ ദിവസം നടന്ന സി.പി.എം -എസ്.ഡി.പി.ഐ സംഘർഷത്തി​െൻറ തുടർച്ചയായി ചവറയിൽ പരക്കെ അക്രമം. ചവറ, പന്മന, വടക്കുംതല പ്രദേശങ്ങളിലാണ് ശനിയാഴ്ച പുലർച്ച മൂന്നിനും 3.30നും ഇടയിൽ അക്രമം നടന്നത്. സി.പി.എം പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തകർത്തു. ആറു കാറുകൾ രണ്ട് ബൈക്ക് എന്നിവ തകർത്തു. ഒരു ബൈക്ക് തീവെച്ച് നശിപ്പിക്കാനും ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി 10ന് തേവലക്കരയിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾക്ക് നേരെയും അക്രമമുണ്ടായി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 10 എസ്.ഡി.പി.ഐ പ്രവർത്തകരെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ഏരിയ സമ്മേളന സമാപന റാലി ദേശീയപാതയിലൂടെ കടന്നുപോകുന്നതിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് ഇരു വിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. റാലി കൊറ്റൻകുളങ്ങരയിലെത്തിയപ്പോൾ എസ്.ഡി.പി.ഐ സംസ്ഥാന ബഹുജന മുന്നേറ്റ യാത്ര കൊല്ലത്തുനിന്ന് ചവറയിലെത്തിയിരുന്നു. ഇരു റാലിയും കടന്നു പോകുന്നതിനിടെ പിൻനിരയിലുണ്ടായിരുന്ന ഇരുവിഭാഗം പ്രവർത്തകർ തമ്മിെല വാക്കേറ്റമാണ് കൈയാങ്കളിയിൽ കലാശിച്ചത്. പൊലീസിനെ നോക്കുകുത്തിയാക്കി നടന്ന അടിപിടിയിലും കല്ലേറിലും 15 എസ്.ഡി.പി.ഐ പ്രവർത്തകർക്കും 10 സി.പി.എം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സംഘർഷം നിയന്ത്രിക്കാനെത്തിയ ചവറ സ്റ്റേഷനിലെ രണ്ട് എ.എസ്.ഐ, സ്പെഷൽ ബ്രാഞ്ചിലെ രണ്ട് എസ്.ഐമാർ എന്നിവർക്കും പരിക്കേറ്റു. 30 ഓളം വാഹനങ്ങൾ പ്രവർത്തകർ തല്ലിത്തകർത്തു. രാത്രി വൈകിയാണ് സംഘർഷാവസ്ഥക്ക് അയവ് വന്നത്. പ്രശ്നസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ചവറയിൽ ക്യാമ്പ് ചെയ്യുന്നതിനിെടയാണ് വിവിധയിടങ്ങളിൽ പുലർച്ച വീണ്ടും അക്രമം നടന്നത്. സി.പി.എം പനയന്നാർകാവ് ബ്രാഞ്ച് സെക്രട്ടറി പന്മന വടക്കുംതല ഐക്കരേഴത്ത് വീട്ടിൽ വിപിൻ, ചോല ബി ബ്രാഞ്ച് സെക്രട്ടറി ഷൺമുഖവിലാസത്തിൽ രതീഷ് ചന്ദ്രൻ, ചവറ പഴഞ്ഞിക്കാവ് ഉജ്ജയിനിയിൽ രാജേന്ദ്രകുറുപ്പ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് അക്രമം നടന്നത്. വെള്ളിയാഴ്ച രാത്രി 11ന് തേവലക്കര കോയിവിളയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾക്കു നേരെയും കല്ലേറുണ്ടായി. മുനീർ, അൻഷാദ് എന്നിവരുടെ വീടുകൾക്കു നേരെയാണ് കല്ലേറ് നടന്നത്. ജനൽ ചില്ലുകൾ തകർന്നു. കഴിഞ്ഞ ദിവസം ചവറയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 10 എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച നടന്ന അക്രമസംഭവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലെയും 100 ഓളം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.