സാമ്പത്തിക സംവരണം: യോജിച്ച പ്രക്ഷോഭം ആരംഭിക്കുമെന്ന്​ വിവിധ സംഘടനകൾ

കൊല്ലം: സാമുദായിക സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാറി​െൻറ നീക്കം ദുരുപദിഷ്്ടവും ആപത്കരവുമാണെന്ന് ദലിത് -പിന്നാക്ക -മതന്യൂനപക്ഷ സംഘടനകളുടെ സംയുക്ത നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. സാമ്പത്തിക സംവരണത്തിനെതിരെ സംയുക്തപ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചു. ഇതിനായി വിപുലമായ സമ്മേളനം 24ന് ചേരും. ഭരണഘടനവിരുദ്ധമായ സാമ്പത്തികസംവരണം അടിച്ചേൽപിക്കാനുള്ള സർക്കാറി​െൻറ തീരുമാനത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.എ. സമദ് അധ്യക്ഷത വഹിച്ചു. 'സാമൂഹികനീതിയും സംവരണവും' വിഷയം സംസ്ഥാന പിന്നാക്ക സമുദായ കമീഷൻ മുൻ അംഗം ഡോ. എം.എ. സലാം അവതരിപ്പിച്ചു. എ. റഹീംകുട്ടി, എ.എ. ഷാഫി, കെ.യു. ബഷീർ, എം. രാമചന്ദ്രൻ ചെട്ടിയാർ, സി. ശശി, കണ്ണനല്ലൂർ നിസാമുദ്ദീൻ, കെ. സോമൻ, എം. കമാലുദ്ദീൻ, എ. ഷാഹുൽ ഹമീദ്, എം.എ. മജീദ്, സുഹർബാൻ റാവുത്തർ, നാസറുദ്ദീൻ കിളികൊല്ലൂർ, കാവുവിള ബാബുരാജൻ, ജെ.എം. അസ്ലം തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.