സമാധാനം കാത്തുസൂക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ഉണർന്നുപ്രവർത്തിക്കണം ^കെ.എൻ. ബാലഗോപാൽ

സമാധാനം കാത്തുസൂക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ഉണർന്നുപ്രവർത്തിക്കണം -കെ.എൻ. ബാലഗോപാൽ കൊല്ലം: ചവറയിൽ വെള്ളിയാഴ്ച സി.പി.എം പ്രകടനത്തിനുനേരെ എസ്.ഡി.പി.ഐ നടത്തിയ അക്രമണത്തിന് തുടർച്ചയായി പുലർച്ചെ സി.പി.എം പ്രവർത്തകരുടെ വീടാക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. നാടി​െൻറ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ചവറയിൽ മൂന്ന് മാസം മുമ്പ്തന്നെ നിശ്ചയിച്ച ഏരിയ സമ്മേളന റാലി നടക്കുന്നതിനിടയിലേക്ക് തെക്കൻ ജില്ലകളിൽ നിന്നാകെ സംഘടിച്ചെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകർ മോട്ടോർ സൈക്കിൾ ഓടിച്ച് കയറ്റുകയും തുടർന്ന് അക്രമം നടത്തുകയുമായിരുന്നു. എസ്.ഡി.പി.ഐയുടെ പൊയ്മുഖം തിരിച്ചറിഞ്ഞ് മുഴുവൻ ജനാധിപത്യ വിശ്വാസികളും ഇവരെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്നും ബാലഗോപാൽ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ജില്ല സ്കൂൾ കലോത്സവം സ്വാഗതസംഘ യോഗം കൊല്ലം: റവന്യൂ ജില്ല സ്കൂൾ കലോത്സവം ഡിസംബർ അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളിൽ കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസ് കേന്ദ്രീകരിച്ച് 12 വേദികളിലായി നടക്കും. കലോത്സവ നടത്തിപ്പിനുള്ള സ്വാഗതസംഘ യോഗം ചേർന്നു. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.എസ്. ഗോപകുമാർ, പ്രിൻസിപ്പൽ റോയി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ശ്രീകല സ്വാഗതം പറഞ്ഞു. വിവിധ സബ് കമ്മിറ്റി കൺവീനർമാർ, അംഗീകൃത സംഘടനനേതാക്കൾ, എച്ച്.എമ്മുമാർ എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ പോൾ മാർട്ടിൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.