നികുതിവെട്ടിച്ച് കടത്തിയ മുക്കാൽകിലോ സ്വർണം പിടികൂടി

നെയ്യാറ്റിൻകര: നികുതി വെട്ടിച്ച് സ്വർണാഭരണ ശാലകളിൽ വിൽപനക്കായി എത്തിച്ച മുക്കാൽകിലോ സ്വർണം പിടികൂടി. നെയ്യാറ്റിൻകര പാലക്കടവിൽ സംസ്ഥാന ജി.എസ്.ടി വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിത്. 26 ലക്ഷം രൂപയുടെ മുല്യമുള്ള സ്വർണം തൃശൂർ സ്വദേശി ബാലുവിൽനിന്നാണ് പിടികൂടിയത്. മാല, വള, േബ്രയ്സ്ലെറ്റ് എന്നിങ്ങനെ ഉരുപ്പടികളാക്കിയ നിലയിലായിരുന്നു സ്വർണം. പിടികൂടിയ സ്വർണത്തിന് മൂന്നുശതമാനം ജി.എസ്.ടിയും മൂന്നുശതമാനം പിഴയും ചേർത്ത് ഒന്നരലക്ഷം രൂപക്ക് നോട്ടീസ് നൽകി. ടാക്സ് അസിസ്റ്റൻറ് കമീഷണർ ശിശിർ, ജി.എസ്.ടി ഓഫിസർ അനിൽ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.