സമാശ്വാസം – 2017: നെടുമ്പറമ്പ് ജങ്​ഷനിലെ നീർച്ചാൽ വീണ്ടെടുക്കാൻ കലക്ടറുടെ നിർദേശം

കൊല്ലം: ജലേസ്രാതസ്സി​െൻറ മലിനീകരണത്തെക്കുറിച്ചുള്ള പരാതിയുടെ നിജസ്ഥിതി അറിയാൻ സ്ഥലത്തെത്തിയ കലക്ടർ കണ്ടത് കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം. പത്തനാപുരം നെടുമ്പറമ്പ് ജങ്ഷനിലൂടെ കടന്നുപോകുന്ന നീർച്ചാലി​െൻറ ദുരവസ്ഥ സ്വന്തം മൊബൈലിൽ പകർത്തിയ ഡോ. എസ്. കാർത്തികേയൻ തോട് വീണ്ടെടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകി. പത്തനാപുരം താലൂക്ക് ഓഫിസിൽ നടന്ന കലക്ടറുടെ പരാതി പരിഹാര പരിപാടി - സമാശ്വാസം 2017ലാണ് പത്തനാപുരം ടൗണിൽനിന്ന് തുടങ്ങി ചേലക്കോട് ഏലയിലേക്ക് നീളുന്ന നീർച്ചാലിലെ മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യം അപേക്ഷയായെത്തിയത്. പരാതിക്കാരായെത്തിയ ഭിന്നശേഷിക്കാരെ കാണാൻ താലൂക്ക് ഓഫിസി​െൻറ രണ്ടാംനിലയുടെ പടികളിറങ്ങിയ കലക്ടർക്ക് മുന്നിൽ എത്തിയത് വസ്തുസംബന്ധമായ പരാതിയും കുടുംബാവകാശം ലഭ്യമാക്കുന്നതിനുള്ള അപേക്ഷയുമായിരുന്നു. ഈ പരാതികൾക്ക് പരിഹാരം കാണാൻ സബ്കലക്ടർക്ക് നിർദേശം നൽകി. സാമൂഹികസുരക്ഷ പെൻഷനുകളും വിവിധ ആനുകൂല്യങ്ങളും മുടങ്ങുെന്നന്ന പരാതികളിൽ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും സർക്കാർ നിർദേശം അനുസരിച്ച് കുടിശ്ശിക വിതരണത്തിന് നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. കൂടങ്കുളം - മാടക്കത്തറ വൈദ്യുതി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. പദ്ധതിയുടെ അലൈൻമ​െൻറ് പൂർത്തിയായതായും കലക്ടർ വ്യക്തമാക്കി. കമുകുഞ്ചേരി തൂക്കുപാലത്തി​െൻറ അറ്റകുറ്റപ്പണി ദുരന്തനിവാരണ നിയന്ത്രണത്തിനുള്ള ഫണ്ടിൽനിന്ന് വിനിയോഗിച്ച് നടപ്പാക്കാൻ റവന്യൂ അധികൃതർക്ക് നിർദേശം നൽകി. ഗാന്ധിഭവനിൽനിന്ന് മാലിന്യം തള്ളുന്നെന്ന പരാതിയുടെ ഹിയറിങ് കലക്ടറേറ്റിൽ നടത്തും. മിനി സിവിൽ സ്റ്റേഷനിലെ വൈദ്യുതി മുടക്കം ഫീഡർ മാറ്റി പരിഹരിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി. മുച്ചക്ര വാഹനത്തിനുള്ള അപേക്ഷകൾ പരിഗണിച്ച് അതു നൽകുന്നതിനുള്ള ഏജൻസിയെ കണ്ടെത്താനാണ് തീരുമാനം. റവന്യൂ -46, സിവിൽ സപ്ലൈസ് - 25, പഞ്ചായത്ത് - 43, മറ്റിനങ്ങൾ - 40 എന്നിങ്ങനെ 154 പരാതികളാണ് ലഭിച്ചത്. ഡെപ്യൂട്ടി കലക്ടർമാരായ പി.ആർ. ഗോപാലകൃഷ്ണൻ, ആർ. സുകു, തഹസിൽദാർ ടി.സി. ബാബുക്കുട്ടി, ഡെപ്യൂട്ടി തഹസിൽദാർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.