കുന്നിക്കോട്​ മാർക്കറ്റ്​ വഴിവക്കിലൊതുങ്ങി; കെട്ടിടങ്ങൾ കാടുകയറുന്നു

കുന്നിക്കോട്: നഷ്ടപ്രതാപങ്ങളുടെ കഥകളോർത്ത് നെടുവീർപ്പിടുകയാണ് കുന്നിക്കോട് മാർക്കറ്റ്. മാർക്കറ്റിന് വേണ്ടിയുള്ള പദ്ധതികളെല്ലാം കാലകാലങ്ങളായി മാറിവന്ന പഞ്ചായത്ത് ഭരണാധികാരികൾ പ്രഖ്യാപനങ്ങളിലൊതുക്കിയതോടെ വികസനമില്ലാതെ കിടക്കുകയാണിവിടം. ഇപ്പോൾ ആഴ്ചയിൽ കൂടുന്ന കാര്‍ഷികവിപണിയില്‍ മാത്രമാണ് അൽപമെങ്കിലും ജനങ്ങൾ വന്നുപോകുന്നത്. മുമ്പ് എല്ലാ ദിവസവുംചന്ത നടന്നിരുന്നു. വിളക്കുടി പഞ്ചായത്തി​െൻറ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് വര്‍ഷം മുമ്പ് നിർമിച്ച കെട്ടിടങ്ങളെല്ലാം കാടുകയറിനശിക്കുന്നു. സ്ലോട്ടര്‍ ഹൗസ്, മത്സ്യവിപണനകേന്ദ്രം, വ്യാപാരസ്ഥാപനങ്ങൾ, കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവയ്ക്കായിട്ടാണ് കെട്ടിടങ്ങള്‍ നിർമിച്ചത്. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയെങ്കിലും വ്യാപാരികളെ അവിടേെക്കത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങളാണിവിടെ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. നിലവില്‍ കൊല്ലം തിരുമംഗലം ദേശീയപാതയോരത്താണ് വൈകുന്നേരങ്ങളില്‍ ചന്ത കൂടുന്നത്. മാലിന്യസംസ്കരണ സംവിധാനമില്ലാത്തതാണ് മാർക്കറ്റിലേെക്കത്താന്‍ മടിക്കുന്നതെന്ന് വ്യാപാരികളും പറയുന്നു. പണ്ട് നാട്ടിലെ ജനങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഇവിടെ കിട്ടുമായിരുന്നു. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ളതെല്ലാം കിട്ടുമെന്നതിനാൽ അന്യപ്രദേശവാസികൾപോലും കാർഷികവിളകൾക്കും അതി​െൻറ വിത്തുകൾക്കുമെല്ലാം കുന്നിക്കോട് മാർക്കറ്റിനെയാണ് ആശ്രയിച്ചിരുന്നത്. ചന്ത നടക്കുന്ന ദിവസങ്ങളിൽനിന്ന് തിരിയാൻപോലും ഇടംകിട്ടാതെ വന്ന സ്ഥാനത്ത് ഇന്ന് ഇരുപത്തിയഞ്ച് പേർ തികച്ച് എത്താത്ത അവസ്ഥയാണ്. മേലില, വെട്ടിക്കവല, തലവൂര്‍ എന്നിവിടങ്ങളില്‍ പൊതു മാര്‍ക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ നിരവധിപേര്‍ ഇവിടെ വ്യാപാരത്തിനായി വന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.