ചവറ സംഘർഷം: ദ്രുതകർമ സേനയെത്തി

ചവറ: സി.പി.എം-എസ്.ഡി.പി.ഐ സംഘർഷത്തെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ദ്രുതകർമ സേനയെത്തി. സി.ആർ.പി.എഫി​െൻറ റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ 48 പേരടങ്ങുന്ന സംഘമാണ് ചവറയിൽ പട്രോളിങ് നടത്തിയത്. കഴിഞ്ഞദിവസം ദേശീയപാതയിൽ ചവറ കൊറ്റൻകുളങ്ങരയിൽ സി.പി.എം -എസ്.ഡി.പി.ഐ സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും 25 പേർക്ക് പരിക്കേൽക്കുകയും നിരവധിവാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെ വീണ്ടുമുണ്ടായ അക്രമത്തിൽ മൂന്ന് സി.പി.എം പ്രവർത്തകരുടെ വീടുകൾക്കും നിരവധി വാഹനങ്ങൾക്കും നേരെ അക്രമം നടന്നിരുന്നു. കൂടുതൽ സംഘർഷം ഉണ്ടാകുമെന്ന ഇൻറലിജൻറ്സ് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ദ്രുതകർമസേന എത്തിയത്. സായുധസംഘം ചവറ, പന്മന പഞ്ചായത്തുകളിൽ പട്രോളിങ് നടത്തി. പകലും രാത്രിയും സംഘത്തി​െൻറ നിരീക്ഷണത്തിലാണ് പ്രശ്നബാധിത പ്രദേശങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.