റോഡ്​ കാടുമൂടുന്നു

കൊല്ലം: ആശ്രാമം റെസിഡൻസി ബിൽഡിങ്ങിന് ചുറ്റുമുള്ള (െഗസ്റ്റ് ഹൗസ് റോഡ്) അകത്തെ . ഒരാൾ പൊക്കത്തിൽ കാട് വളർന്ന് നിൽക്കുന്നതിനാൽ റോഡിലൂടെ കാൽനടപോലും ബുദ്ധിമുട്ടാണ്. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ സന്ധ്യകഴിഞ്ഞ് നടക്കാൻ വരുന്നവരും ആർട്ട് കഫെ, അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിൽ വരുന്നവരും ബുദ്ധിമുട്ടുന്നുണ്ട്. കാട് വളർന്നത് മാലിന്യം നിക്ഷേപിക്കുന്നവർക്ക് സൗകര്യമായിട്ടുണ്ട്. തെരുവുനായ്ക്കളുടേയും ഇഴജന്തുക്കളുടേയും ശല്യം രൂക്ഷമാണ്. െഗസ്റ്റ് ഹൗസിനും ആർട്ട് കഫെക്കും മുന്നിലൂടെയുള്ള വഴിയിലാണ് തെരുവ്നായ് ശല്യം കൂടുതൽ അനുഭവപ്പെടുന്നത്. നബിദിന റാലിയും പൊതുസമ്മേളനവും -must - കൊല്ലം: ജമാഅത്ത് ഫെഡറേഷ​െൻറയും കർബല ട്രസ്റ്റി​െൻറയും ആഭിമുഖ്യത്തിലുള്ള നബിദിന റാലിയും പൊതുസമ്മേളനവും ഡിസംബർ രണ്ടിന് കർബലയിൽ നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് ജോനകപ്പുറം വലിയപള്ളിയിൽ നിന്നാരംഭിക്കുന്ന റാലിയിൽ താലൂക്കിലെ 59 ജമാഅത്തുകളിൽ നിന്നുള്ളവർ പെങ്കടുക്കും. നബിദിന സമ്മേളനത്തി​െൻറ വിജയത്തിനായി താലൂക്ക് അഞ്ച് മേഖലകളിലായി പ്രവർത്തനം ആരംഭിച്ചു. കൊല്ലം, ചാത്തിനാംകുളം, കണ്ണനല്ലൂർ, കൊട്ടിയം, ചാത്തന്നൂർ മേഖലകളിൽ വിളംബരജാഥ സംഘടിപ്പിക്കും. സ്വാഗതസംഘം ചെയർമാൻ പാങ്ങോട് കമറുദ്ദീൻ മൗലവി അധ്യക്ഷതവഹിച്ചു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. കർബല ട്രസ്റ്റ് പ്രസിഡൻറ് എ. ഷാനവാസ്ഖാൻ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, മൈലക്കാട് ഷാ, മാർക്ക് സലാം, ആസാദ് റഹിം, നാസർ ജോനകപ്പുറം, നാസർ കുഴുവേലിൽ, തൊടിയൂർ ലുക്മാൻ, ടി.എം. ഇക്ബാൽ, എം.എ. സമദ്, പിണയ്ക്കൽ ബി. സക്കീർ ഹുസൈൻ, ഉമയനല്ലൂർ ഷറഫുദ്ദീൻ, കലതക്കാട് നിസാർ, നിസാം, റാഫി മൗലവി, ഇർഷാദുൽ ഖാതിരി, മേക്കോൺ അബ്ദുൽ അസീസ്, എ.എൽ. നിസാമുദ്ദീൻ, ബി. ഷഹാൽ, ഷെഫീക്ക് കരുവ, സിദ്ദീഖ് മുസ്ലിയാർ, എ.എം. അൻസാർ, ശിബു റാവുത്തർ, എ.കെ. അൻസാർ, നുജുമുദ്ദീൻ മൗലവി, എം. കബീർ, എസ്.എ. അബ്ദുൽ ഹക്കീം മൗലവി, നാസർ ചാത്തിനാംകുളം, ഹുസൈൻ മന്നാനി എന്നിവർ സംസാരിച്ചു. സെമിനാർ -`must- കൊല്ലം: വിവിധ തൊഴിൽമേഖലയിലെ സാധ്യതകൾ ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും തൊഴിൽ ലഭ്യത ഉറപ്പ് വരുത്തുന്നതിനും തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ 21ന് രാവിലെ 10.30ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സെമിനാർ നടത്തും. ജില്ലയിലെ പ്രധാനമന്ത്രി കൗശൽ കേന്ദ്ര യൂനിറ്റായ ചന്ദനത്തോപ്പ് എജു ജോബ്സ് അക്കാദമിയാണ് സെമിനാർ നടത്തുന്നത്. തയ്യൽ, ഒാേട്ടാമേറ്റിവ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, ജി.എസ്.ടി, മ്യൂച്ചൽ ഫണ്ട് ഏജൻറ്, ടെലികോം, റീറ്റയിൽ കോഴ്സുകളിലാണ് പരിശീലനം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സഹായവും പ്രധാനമന്ത്രി കൗശൽ കേന്ദ്രം വഴി നൽകും. 18നും 35നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഒാഫിസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.