പാറ വീണ് വീട് തകർന്ന സംഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകി

കാട്ടാക്കട: കാലവര്‍ഷത്തില്‍ പാറ വീണ് വീട് തകർന്ന കുടുംബത്തെ റവന്യൂ വകുപ്പ് കൈയൊഴിഞ്ഞെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. കള്ളിക്കാട് മൈലക്കര ആടുവള്ളി സുമംഗലാ ഭവനിൽ മോഹനകുമാറി​െൻറ വീടാണ് പാറ വീണ് തകർന്നത്. കഴിഞ്ഞ മാസം ആറിന് രാത്രിയോടെയാണ്‌ കനത്ത മഴയിൽ റവന്യൂ ഭൂമിയിൽനിന്ന് കൂറ്റൻ പാറ ഇളകി വീണ് അടുക്കള ഭാഗം തകരുകയായിരുന്നു. സ്ഥലം സന്ദർശിച്ച കാട്ടാക്കട തഹസിൽദാർ വീട്ടുകാരെ സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി. തുടർന്ന് അടർന്ന് വീണ പാറയും സമീപത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന അടുത്ത പാറയും പൊട്ടിച്ചു നീക്കാൻ കരാറുകാരെ ഏൽപിച്ചു. ഇവർ ജാക് ഹാമർ ഉപയോഗിച്ച് പാറ പൊട്ടിച്ചു നീക്കുന്നതിനിടയിൽ വീടി​െൻറ ഭിത്തികളിൽ വിള്ളൽ വീണ് വീട് പൂർണമായും വാസയോഗ്യമല്ലാതായി. നിലവിലെ സ്ഥിതിയിൽ വീട് പുതുക്കിയാൽ പോലും താമസിക്കാനാവില്ലെന്ന് കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനാൽ ഇപ്പോഴും റവന്യൂ വകുപ്പ് മാറ്റിപാർപ്പിച്ച വീട്ടിലാണ് താമസം. ബുദ്ധിവികാസമില്ലാത്ത 24 വയസ്സുള്ള മകൾ ഉൾപ്പെടുന്ന കുടുംബത്തി​െൻറ നാഥനായ മോഹനകുമാർ വീട് വെക്കാൻ സഹായം ആവശ്യെപ്പട്ടാണ് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.