ഡോ. ആര്‍. മനോജ് അനുസ്മരണം സംഘടിപ്പിച്ചു

കിളിമാനൂര്‍: നിലമേല്‍ എന്‍.എസ്.എസ് കോളജ് മലയാളവിഭാഗം അധ്യാപകനും കവിയുമായിരുന്ന ഡോ. ആര്‍. മനോജി​െൻറ രണ്ടാമത് ചരമവാര്‍ഷികത്തി​െൻറ ഭാഗമായി അനുസ്മരണം സംഘടിപ്പിച്ചു. മലയാള വിഭാഗത്തി​െൻറ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണയോഗം പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. ആര്‍. അംബികാദേവി ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം അധ്യക്ഷന്‍ ഡോ. സി. ജയകുമാര്‍ അധ്യക്ഷതവഹിച്ചു. നിരൂപകന്‍ ഡോ. പി.കെ. രാജശേഖരന്‍ 'മലയാള കവിതയിലെ സമകാലിക പ്രവണതകള്‍' വിഷയത്തില്‍ പ്രഭാഷണം നടത്തി. ഡോ. വട്ടവിള ജയകുമാര്‍, ഡോ. എസ്. ബീന എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ദീപു സ്വാഗതവും ഡോ. ആശ ആര്‍.ഐ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.