ക്ഷമിക്കുക, ആ രഹസ്യം തൽക്കാലം പുറത്തുപറയുന്നില്ല

കണ്ണൂർ: ക്ഷമിക്കുക, തൽക്കാലം ആ രഹസ്യം ഇപ്പോൾ അറിയാൻ സാധ്യതയില്ല. ദീർഘകാലത്തിനുശേഷം ഫോണിൽ സംസാരിച്ച ദുർഗയും ചാൾസും, ഉടൻ എറണാകുളത്ത് കണ്ടുമുട്ടാൻ തീരുമാനിച്ചു. ഇരുവരുടെയും സംഗമത്തിന് വഴിയൊരുക്കിയ പൊലീസിനോടും പൊതിയിലെ രഹസ്യം വെളിപ്പെടുത്താൻ ഇരുവരും തയാറായില്ല. ദൗത്യമവസാനിപ്പിച്ച പൊലീസ് ഇരുവരെയും പാട്ടിന് വിടുകയും ചെയ്തു. 15 വർഷം മുമ്പ് ഏൽപിച്ചുപോയ പൊതിക്കെട്ടി​െൻറ ഉടമയെ തേടി ദുർഗയെന്ന യുവതി കണ്ണൂർ പൊലീസിനെ തേടിയെത്തിയതോടെയാണ് ഉദ്വേഗം പരത്തിയ കഥക്ക് തുടക്കമായത്. പൊതിയിൽ വിലപിടിപ്പുള്ളതെന്തോ ആണെന്ന് മാത്രമേ പൊലീസിന് അറിയുകയുള്ളു. എന്താണെന്ന് പറയാൻ യുവതി തയാറായില്ല. ഏൽപിച്ചയാളുടെ ചാൾസ് എന്ന പേർ മാത്രമേ യുവതിക്ക് ഒാർമയുണ്ടായിരുന്നുള്ളു. ഇൗ പേരി​െൻറ പിറകെപോയി പൊലീസ് സംസാരിച്ച ചാൾസുമാർ ഏറെ. ഒടുവിൽ കണ്ണൂർ സർവകലാശാലയിൽനിന്ന് തപ്പിയെടുത്ത വിലാസത്തിൽനിന്നാണ് അന്വേഷണം യഥാർഥ ചാൾസിലെത്തിയത്. യുവതിയുടെ സുഹൃത്തായിരുന്ന ചാൾസ് ഇപ്പോൾ കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. നേരത്തേ ഇദ്ദേഹം കണ്ണൂരിൽ ആയിരുന്നതിനാലാണ് ദുർഗ സഹായം തേടി കണ്ണൂർ പൊലീസിനെ സമീപിച്ചത്. ഇന്നലെ ഫോൺ നമ്പർ സംഘടിപ്പിച്ച പൊലീസ് അത് യുവതിക്ക് നൽകുകയായിരുന്നു. ഫോണിൽ സംസാരിച്ചതിനെ തുടർന്ന് അടുത്ത ദിവസം തന്നെ എറണാകുളത്ത് കണ്ടുമുട്ടാൻ ഇരുവരും തീരുമാനിച്ചു. സുഹൃത്തിനെ കണ്ടെത്താൻ സഹായിച്ച പൊലീസിനോടുള്ള നന്ദിസൂചകമായി ഇന്നലെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ കേക്ക് മുറിച്ച് വിതരണം ചെയ്താണ് ദുർഗ എറണാകുളത്തേക്ക് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.