ഇഴജന്തുക്കളുടെ താവളമായി കുര റെയിൽവേ സ്​റ്റേഷൻ

കുന്നിക്കോട്: കൊല്ലം-പുനലൂർ ബ്രോഡ്ഗേജ് പാതയിലെ കുര റെയില്‍വേ സ്റ്റേഷന്‍ ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ഫ്ലാറ്റ് ഫോം മുഴുവന്‍ കാട് പടര്‍ന്ന് പന്തലിച്ചു. പാമ്പ് അടക്കമുള്ള ഇഴജന്തുക്കളുടെ എണ്ണം വർധിച്ചുവരുകയാണ്. ആവണീശ്വരത്തിനും കൊട്ടാരക്കരക്കും ഇടയിലാണ് ഇൗ സ്റ്റേഷൻ. നിലവില്‍ കമീഷന്‍ വ്യവസ്ഥയിലുള്ള ഹാള്‍ട്ടിങ് സ്റ്റേഷനാണിത്. അതിനാല്‍ കടുത്ത അവഗണനയാണ് റെയില്‍വേയും കാട്ടുന്നത്. ഉദ്യോഗസ്ഥരും വിദ്യാർഥികളുമടക്കം ദിവസവും നൂറു കണക്കിനാളുകളാണ് യാത്രക്കായി സ്റ്റേഷനെ ആശ്രയിക്കുന്നത്. എന്നാൽ, യാത്രക്കാർക്ക് ആവശ്യമായ ഒരു അടിസ്ഥാന സൗകര്യവും ഒരുക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.