നാട്ടറിവുകളുമായി കുട്ടി വൈദ്യന്മാര്‍

കൊട്ടാരക്കര: ആരോഗ്യമേഖലയില്‍ നാട്ടുചികിത്സക്കുള്ള പ്രാധാന്യം മേളയിലൂടെ ബോധ്യപ്പെടുത്തുകയാണ് അശ്വന്തും പ്രദീപും. കുളത്തൂപ്പുഴ ഗവ. മോഡല്‍ ട്രൈബല്‍ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. പരമ്പരാഗത അറിവ് സമ്പ്രദായം പുതുതലമുറക്ക് പരിജയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഒപ്പം നാട്ടുവൈദ്യ ചികിത്സ രംഗത്തേക്ക് സമൂഹത്തെ കൈപിടിച്ചുയര്‍ത്തുക എന്ന ദൗത്യവുമുണ്ട്. ആദിവാസി ഊരുകളില്‍നിന്ന് നേരിട്ട് ലഭിച്ച അറിവുകളുമായാണ് ഈ കുട്ടി വൈദ്യന്മാരുടെ കടന്നുവരവ്. അർബുദമടക്കമുള്ള വിവിധ രോഗങ്ങള്‍ക്ക് മരുന്നായ ഔഷധ ചെടികളും പ്രദര്‍ശനത്തിനായി കൊണ്ടുവന്നിരുന്നു. ജലദൗർലഭ്യത്തിന് പരിഹാരമായി കുരുന്നുകളുടെ കണ്ടുപിടിത്തം ---------------------------------------------------------- കൊട്ടാരക്കര: വർധിച്ചുവരുന്ന ജലദൗർലഭ്യത്തിന് പരിഹാരമായി 'ഇൻറലിജൻസ് ഇറിഗേഷൻ സിസ്റ്റം' കണ്ടുപിടുത്തവുമായാണ് ടി.ഇ.എം.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ അമ്പാടിയും അനഘയും എത്തിയത്. ജലദൗർലഭ്യം തടയാനും മണ്ണൊലിപ്പ് തടയാനും ജലത്തി​െൻറ ബാഷ്പീകരണം തടയാനും അതുവഴി കാർഷികമേഖലയിൽ പുരോഗതി കൈവരിക്കാനും ഈ സംവിധാനംവഴി സാധിക്കുമെന്ന് കുട്ടികൾ അവകാശപ്പെടുന്നു. ഒരു തോട്ടത്തിലെ വിളവുകൾക്ക് ആവശ്യമായ ഈർപ്പത്തി​െൻറ അളവ്, പോഷകലായനി എന്നിവ നിജപ്പെടുത്തി ഉപയോഗിക്കാൻ ഇതിലെ സെൻസർ പ്രോഗ്രാം വഴി സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.