അൻവറിനെ കുറിച്ച ആരോപണം അന്വേഷിക്കണം ^സുധീരൻ

അൻവറിനെ കുറിച്ച ആരോപണം അന്വേഷിക്കണം -സുധീരൻ തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും തയാറാകണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യെപ്പട്ടു. ഇതിൽ കാലതാമസം വന്നാൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും ഇനിയും ജനപിന്തുണയിൽ വൻ നഷ്ടമുണ്ടാകും. കലക്ടറുടെ റിപ്പോർട്ട് കിട്ടിയപ്പോഴേ തോമസ് ചാണ്ടിയുടെ രാജി ഉറപ്പുവരുത്തിയിരുെന്നങ്കിൽ ഇപ്പോഴത്തെ വിവാദങ്ങളും വിമർശനങ്ങളും രാഷ്ട്രീയ നഷ്ടവും മുഖ്യമന്ത്രിക്ക് ഒഴിവാക്കാമായിരുെന്നന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോടീശ്വര പ്രീണന -സംരക്ഷണ നയത്തിൽനിന്ന് മുഖ്യമന്ത്രിയും പാർട്ടിയും എത്ര വേഗത്തിൽ പിന്തിരിയുന്നുവോ അത്രയും നന്നെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.